കഴിഞ്ഞ ജുലൈയിലായിരുന്നു ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യ ഭാര്യ നടാഷയുമായി വേര്‍പിരിയുന്നതായി പ്രഖ്യാപിച്ചത്. എന്നാല്‍ വേര്‍പിരിയുന്നതിന്റെ കാരണം രണ്ട് പേരും വെളിപ്പെടുത്തിയിരുന്നില്ല. ഹര്‍ദിക്കിന്റെ എല്ലാം ഞാനാണെന്ന ഭാവത്തിലെ പെരുമാറ്റങ്ങള്‍ നടാഷയ്ക്ക് ഉള്‍ക്കൊള്ളാന്‍ സാധിക്കാതെ വന്നതോടെയാണ് ഇരുവരും വേര്‍പിരിയുന്നതിലേക്ക് എത്തിയതെന്നാണ് ദേശിയ മാധ്യമങ്ങള്‍ ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഹര്‍ദിക്കിന്റെ വ്യക്തിത്വവുമായി പൊരുത്തപ്പെടാന്‍ ശ്രമിച്ചിട്ടും നടാഷയ്ക്ക് സാധിച്ചില്ല. പൊരുത്തപ്പെടാനുള്ള ശ്രമങ്ങള്‍ നടാഷ തുടര്‍ച്ചയായി നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു. വ്യക്തികള്‍ എന്ന നിലയില്‍ തങ്ങള്‍ക്കിടയില്‍ വലിയ അന്തരമുണ്ടെന്ന് നടാഷയ്ക്ക് ബോധ്യമായി. ഇതോടെ പൊരുത്തപ്പെടനുള്ള ശ്രമങ്ങള്‍ ഉപേക്ഷിച്ച് ബന്ധ വേര്‍പെടുത്താനുള്ള തീരുമാനത്തിലേക്ക് നടാഷ എത്തുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.
ഹര്‍ദിക്കിന്റെ പെരുമാറ്റത്തില്‍ മാറ്റം വരില്ല എന്ന് വ്യക്തമായതോടെയാണ് വേര്‍പിരിയല്‍ എന്ന തീരുമാനം അല്ലാതെ മറ്റൊന്നും നടാഷയുടെ മുന്‍പിലുണ്ടായില്ല. ഒരു ദിവസം കൊണ്ടോ ആഴ്ച കൊണ്ടോ അല്ല നടാഷ ഈ തീരുമാനത്തിലേക്ക് എത്തിയത്. ഹര്‍ദിക്കിനൊപ്പമുള്ള ജീവിതത്തില്‍ നടാഷയുടെ മനസില്‍ മുറിവേറ്റുകൊണ്ടിരിക്കുകയായിരുന്നു എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.