കളിക്കളത്തിലും ഗോസിപ് കോളങ്ങളിലും ഹാര്‍ദിക് പാണ്ഡ്യ എന്നും സംസാര വിഷയമാണ്. കൂട്ടുകാരിയായിരുന്ന നതാഷയുമായി പിരിഞ്ഞശേഷം അതല്പം കൂടുതലുമാണ്. 'പ്യാര് കാ പഞ്ച്നാമ' താരം ഇഷിത രാജിന്റെ പേരാണ് ഹാര്‍ദികിന്റെ പേരിനൊപ്പം ബോളിവുഡിലും ദേശീയ മാധ്യമങ്ങളിലും ചര്‍ച്ചയാകുന്നത്. സ്വകാര്യ മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ ഹാര്‍ദികിനോടുള്ള തന്റെ ഇഷ്ടം തുറന്ന് പറയുക കൂടി ചെയ്തിരിക്കുകയാണ് താരം. ഹാര്‍ദികും ഗായിക ജാസ്മിന് വാലിയയുമായി പ്രണയത്തിലാണെന്ന അഭ്യൂഹങ്ങള്‍ വ്യാപകമായതിന് തൊട്ടുപിന്നാലെയാണ് ഇഷിതയും പേരും പുറത്തുവരുന്നത്.
പാണ്ഡ്യയോട് അടങ്ങാത്ത പ്രേമമാണെന്നാണ് താരം പറയുന്നത്. 'ഹാര്‍ദിക് മഹാനായ ക്രിക്കറ്റ് താരമാണ്. ആ ബാറ്റിങ് കണ്ട് നോക്കിയിരുന്നിട്ടുണ്ട്. എനിക്കദ്ദേഹത്തെ ഇഷ്ടമാണ്. എന്റെ ഏറ്റവും പ്രിയതാരങ്ങളില്‍ ഒരാള്‍..ടീം പ്രതിസന്ധിയിലാകുന്ന ഘട്ടങ്ങളില്‍ ഹാര്‍ദിക് ക്രീസിലെത്തിയാല്‍ അതൊരു പ്രതീക്ഷയാണ്. എതിരാളികളെ എറിഞ്ഞിടുമെന്നോ, അടിച്ചൊതുക്കുമെന്നോ ഉറപ്പാണ്. ഹാര്‍ദിക് അവിടെ ഉള്ളത് ഒരാശ്വാസമാണ്.
നതാഷയെ കുറിച്ചുള്ള ചോദ്യത്തോട് നതാഷയെ ഇതുവരെ കണ്ടിട്ടില്ലെന്നായിരുന്നു ഇഷിതയുടെ മറുപടി.'ഒന്നിച്ചിതുവരെയും ജോലി ചെയ്യേണ്ടിയും വന്നിട്ടില്ല. ഒരേ മേഖലയായതിനാല്‍ നാളെയൊരിക്കല്‍ കണ്ടുമുട്ടിയേക്കാമെന്നും നതാഷ മനോഹരിയാണെന്നും ഇഷിത കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞമാസമാണ് ഗ്രീസില്‍ നിന്നുമുള്ള ഹാര്‍ദികിന്റെ ചിത്രങ്ങള്‍ പുറത്തുവന്നത്. ജാസ്മിനും ഒപ്പമുണ്ടായിരുന്നുവെന്നാണ് പാപ്പരാസികളുടെ കണ്ടെത്തല്‍. നീല ബിക്കിനി ചിത്രം ജാസ്മിന് പങ്കുവച്ചതിന്റെ ബാക്ക്ഗ്രൗണ്ട് ഹാര്‍ദിക് പങ്കുവച്ച ചിത്രത്തിലേത് തന്നെയായിരുന്നുവെന്നും അതേ നീന്തല്ക്കുളമാണെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. ഇടക്കാലത്ത് അനന്യ പാണ്ഡെയുമായും ഹാര്‍ദികിന്റെ പേര് ഗോസിപ് കോളങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു.