ചെന്നൈ ടെസ്റ്റില്‍ ബംഗ്ലാദേശിനെതിരെ ഇന്ത്യയ്ക്ക് 280 റണ്‍സിന്‍റെ ജയം. രണ്ടാം ഇന്നിങ്സില്‍ ബംഗ്ലാദേശ് 234 റണ്‍സിന് പുറത്തായി. ആര്‍.അശ്വിന്‍ ആറ് വിക്കറ്റും രവിന്ദ്ര ജഡേജ മൂന്ന് വിക്കറ്റും വീഴ്ത്തി. ഇതോടെ രണ്ട് മല്‍സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 1–0ന് മുന്നിലായി. രണ്ടാം ഇന്നിംഗ്സില്‍ ഇന്ത്യ നാല് വിക്കറ്റിന് 287 റണ്‍സെടുത്ത് ഡിക്ലെയര്‍ ചെയ്തിരുന്നു. ശുഭ്മാന്‍ ഗില്‍ 119 പന്തില്‍ 176 റണ്‍സും റിഷഭ് പന്ത് 109 പന്തില്‍ 128 റണ്‍സുമെടുത്തു.
ഇന്ന് നാലുവിക്കറ്റ് നഷ്ടത്തില്‍ 158 റണ്‍സെന്ന നിലയിലാണ് ബംഗ്ലദേശ് ബാറ്റിങ് ആരംഭിച്ചതെങ്കിലും കൃത്യമായ ഇടവേളയില്‍ വിക്കറ്റുകള്‍ നഷ്ടപെടുകയായിരുന്നു. 25 റണ്‍സെടുത്ത ഷാക്കിബ് അല്‍ ഹസന്റെ വിക്കറ്റാണ് ബംഗ്ലദേശിന് ഇന്ന് ആദ്യം നഷ്ടമായത്. ക്യാപ്റ്റന്‍ നജുമുല്‍ ഹൊസൈന്‍ ഷാന്റോ 82 റണ്‍സെടുത്ത് പുറത്തായി. മറ്റ് ബംഗ്ലദേശ് ബാറ്റ്സ്മാന്‍ മാര്‍ക്കാര്‍ക്കും കാര്യമായ സംഭവന നല്‍കാനായില്ല. സെപ്റ്റംബര്‍ 27ന് കാണ്‍പൂരിലാണ് രണ്ടാം ടെസ്റ്റ്.
സ്കോര്‍: ഇന്ത്യ 376 & 287/4d, ബംഗ്ലദേശ് 149 & 234