കാന്‍പുര്‍ ടെസ്റ്റില്‍ ഇന്ത്യയ്ക്ക് ആവേശോജ്വല ജയം. ബംഗ്ലദേശിനെ ഏഴ് വിക്കറ്റിന് തോല്‍പിച്ചു. പരമ്പരയില്‍ സമ്പൂര്‍ണ വിജയം. ഒന്നാം ഇന്നിങ്സിലെ അതിവേഗ ബാറ്റിങാണ് രണ്ടും മൂന്നും ദിവസത്ത കളി മഴമൂലം ഉപേക്ഷിച്ച ടെസ്റ്റില്‍ ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായകമായത്. സ്കോർ, ബംഗ്ലദേശ്– 233, 146, ഇന്ത്യ– 285/9 ഡിക്ലയർ, 98/3
ജഡേജയും ബുമ്രയും ചേര്‍ന്ന് വിക്കറ്റ് വേട്ട പൂര്‍ത്തിയാക്കിയതോടെ ബംഗ്ലദേശ് ചെറുത്ത് നില്‍പ്പ് 146 റണ്‍സില്‍ ഒതുങ്ങി. നാട്ടില്‍ തുടര്‍ച്ചയായുള്ള ഇന്ത്യയുടെ 18–ാം ടെസ്റ്റ് പരമ്പര ജയമണിത്. ടെസ്റ്റില്‍ അശ്വിന്‍ 50 റണ്‍സ് വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റ് വീഴ്ത്തി. ഷാദ് ഇസ്ലം (50) നജ്മുല്‍ ഹൊസൈന്‍ ഷാന്‍റോ (19) എന്നിവരാണ് ബംഗ്ലനിരയില്‍ അല്‍പമെങ്കിലും പിടിച്ചു നിന്നത്. Also Read: തൂക്കിപ്പെറുക്കി അടി; റെക്കോര്‍ഡുകളുടെ മാര്‍ച്ച് പാസ്റ്റ്
ജയം മാത്രമായിരുന്നു ഇന്ത്യയുടെ ലക്ഷ്യമെന്ന് പരമ്പര സ്വന്തമാക്കിയ ശേഷം അശ്വിന്‍ പ്രതികരിച്ചു. യശസ്വി ജയ്സ്വാള്‍ ആണ് കളിയിലെ താരം. 'ടീമിനായി എന്ത് ചെയ്യാനാകുമെന്ന് മാത്രമാണ് ഞാന്‍ ചിന്തിച്ചത്. ചെന്നൈയിലെ പോലയായിരുന്നില്ല കാന്‍പുരില്‍.ഏറ്റവും മികച്ച കളി പുറത്തെടുക്കാനാണ് ശ്രമിച്ചത്. ജയിക്കുക മാത്രമായിരുന്നു ലക്ഷ്യമെന്നും യശസ്വി പറഞ്ഞു.
അതേസമയം, കഴിഞ്ഞ രണ്ട് കളിയിലും മികച്ച പ്രകടനം ടീമിന് പുറത്തെടുക്കാനായില്ലെന്നും ബാറ്റര്‍മാരെ നോക്കിയാല്‍ 30,40 ബോളുകള്‍ നേരിട്ട് എല്ലാവരും തന്നെ പുറത്താവുകയായിരുന്നുവെന്നും ബംഗ്ല ക്യാപ്റ്റന്‍ നജ്മുല്‍ ഹൊസൈന്‍ പറഞ്ഞു.