ഫോട്ടോ: എപി

ന്യൂസിലന്‍ഡിന് എതിരായ ബെംഗളൂരു ടെസ്റ്റില്‍ ഒന്‍പത് പന്തില്‍ നിന്ന് ഡക്കായാണ് വിരാട് കോലി മടങ്ങിയത്. സ്കോര്‍ ഉയര്‍ത്താന്‍ പ്രയാസപ്പെടുന്ന കോലി ബെംഗളൂരുവിലെ തന്റെ പ്രിയപ്പെട്ട ചിന്നസ്വാമി സ്റ്റേഡിയത്തിലും നിരാശപ്പെടുത്തി. ന്യൂസിലന്‍ഡ് പേസര്‍ വില്ലിന്റെ ഡെലിവറിയില്‍ കോലിയുടെ ഗ്ലൗസിലുസരി പന്ത് ലെഗ് ഗള്ളിയില്‍ ഗ്ലെന്‍ ഫിലിപ്സിന്റെ കൈകളിലേക്ക് എത്തി. ഇതോടെ ഒരു നാണക്കേടിന്റെ റെക്കോര്‍ഡും കോലിയുടെ പേരിലേക്ക് എത്തി. 

രാജ്യാന്തര ക്രിക്കറ്റില്‍ കോലിയുടെ 38ാമത്തെ ഡക്കായിരുന്നു അത്. രാജ്യാന്തര ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ ഡക്കുകള്‍ എന്ന റെക്കോര്‍ഡില്‍ ന്യൂസിലന്‍ഡ് താരം ടിം സൗത്തിക്കൊപ്പം കോലി ഒന്നാം സ്ഥാനം പങ്കിടുന്നു. 33 വട്ടം പൂജ്യത്തിന് പുറത്തായി രോഹിത് ശര്‍മയാണ് ഈ പട്ടികയില്‍ മൂന്നാം സ്ഥാനത്ത്. 

ബെംഗളൂരുവില്‍ ടോസ് നേടിയ രോഹിത് ശര്‍മ ബാറ്റിങ്തി രഞ്ഞെടുക്കുകയായിരുന്നു. പരുക്കേറ്റ ശുഭ്മാന്‍ ഗില്ലിന് പകരം സര്‍ഫറാസ് ഖാന്‍ പ്ലേയിങ് ഇലവനിലേക്ക് എത്തി. ആകാശ് ദീപിന് പകരം കുല്‍ദീപ് യാദവ് സ്പെഷ്യലിസ്റ്റ് സ്പിന്നറായും ടീമില്‍ ഇടം നേടി. ബെംഗളൂരു ടെസ്റ്റിന്റെ ആദ്യ ദിനം മഴെടുത്തിരുന്നു. പുനെയിലും മുംബൈയിലുമായാണ് അടുത്ത രണ്ട് ടെസ്റ്റുകള്‍. 

ENGLISH SUMMARY:

Kohli, who struggled to raise the score, also disappointed at his favorite Chinnaswamy Stadium in Bengaluru