rohit-sharma-jashwsi

ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ 100 സിക്സര്‍ നേടുന്ന ആദ്യ ടീമായി ഇന്ത്യ. ന്യൂസിലാന്‍ഡിനെതിരായ ആദ്യ ടെസ്റ്റിലാണ് ഇന്ത്യയുടെ റെക്കോര്‍ഡ് നേട്ടം. 147 വര്‍ഷത്തെ ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിനിടെ ആദ്യമായാണ് ഒരു ടീം 100 ലധികം സിക്സറുകള്‍ നേടുന്നത്. 

Also Read: ബെംഗളൂരു ടെസ്റ്റ്; കോലിയും പുറത്ത്; മൂന്നാം ദിനം ഇന്ത്യ 231/3

102 സിക്സറുകളാണ് ഇന്ത്യന്‍ ടീം നേടിയത്. സിക്സര്‍ പോരില്‍ ഇന്ത്യയെ മുന്നിലെത്തിച്ചത് യശ്വസി ജയ്സ്വാളാണ്. 29 തവണയാണ് യശ്വസി പന്ത് ബൗണ്ടറി കടത്തിയത്. ശുഭ്മാന്‍ ഗില്‍ 16 സിക്സറുകള്‍ േനടി. 2022 ല്‍ 89 സിക്സറുകള്‍ നേടിയ ഇംഗ്ലണ്ടാണ് ഈ റെക്കോര്‍‍ഡില്‍ ഇന്ത്യയ്ക്ക് പിന്നില്‍. 2021 ല്‍ ഇന്ത്യ 87 സിക്സറുകള്‍ നേടിയിട്ടുണ്ട്. 

Also Read: ടെസ്റ്റില്‍ 9000 റണ്‍സ് താണ്ടി കോലി ; പക്ഷേ വേഗം പോര

ബെംഗളൂരു ടെസ്റ്റില്‍ മൂന്നാം ദിവസം മറ്റൊരു റെക്കോര്‍ഡും പിറന്നിരുന്നു. ഇന്ത്യന്‍ താരം വിരാട് കോലി 9,000 ടെസ്റ്റ് റണ്ണെന്ന കടമ്പ കടന്നു. ഈ നേട്ടം സ്വന്തമാക്കുന്ന നാലാമത്തെ ഇന്ത്യന്‍ താരമാണ് കോലി. സച്ചിന്‍ ടെണ്ടുല്‍ക്കര്‍, രാഹുല്‍ ദ്രാവിഡ്, സുനില്‍ ഗവാസ്കര്‍ എന്നിവര്‍ക്ക് ശേഷമാണ് കോലി 9,000 ടെസ്റ്റ് റണ്‍സ് എന്ന നേട്ടത്തിലെത്തുന്നത്. 197 ഇന്നിങ്സുകളില്‍ നിന്നാണ് കോലി 9,000 റണ്‍സിലേക്ക് എത്തുന്നത്.

ഒന്നാം ഇന്നിങ്സില്‍ ലീഡ് വഴങ്ങിയ ഇന്ത്യ മൂന്നാം ദിനം കളി അവസാനിക്കുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 231 റണ്‍സ് എന്ന നിലയിലാണ്. ന്യൂസിലാന്‍ഡിന്‍റെ 365 റണ്‍സ് ഒന്നാം ഇന്നിങ്സ് ലീഡിനേക്കാള്‍ 125 റണ്‍സ് പിന്നിലാണ് ഇന്ത്യന്‍ സ്കോര്‍.

Google News Logo Follow Us on Google News

ENGLISH SUMMARY:

Indian team becoming the first team to slam 100 sixes in Test cricket in a calendar year