TOPICS COVERED

െബംഗളൂരു ടെസ്റ്റില്‍ ഇന്ത്യയ്ക്കെതിരെ ന്യൂസിലന്‍ഡിന് 107 റണ്‍സ് വിജയലക്ഷ്യം. രണ്ടാം ഇന്നിങ്സില്‍ ഇന്ത്യ 462 റണ്‍സിന് പുറത്തായി. സര്‍ഫറാസ് ഖാന്‍ – ഋഷഭ് പന്ത് അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടാണ് ഇന്ത്യയെ ലീഡിലേയ്ക്ക് നയിച്ചത്. സര്‍ഫറാസ് ഖാന്‍ സെഞ്ചുറി നേടിയപ്പോള്‍ ഋഷഭ് പന്തിന് ഒരു റണ്ണിന് സെഞ്ചുറി നഷ്ടമായി. 99 റണ്‍സെടുത്ത ഋഷഭ് പന്തിനെ വില്‍ ഒറൂക്കാണ് ബോള്‍ഡാക്കിയത്. സര്‍ഫറാസ് 150 റണ്‍സെടുത്തു. ഇരുവരും പുറത്തായ ശേഷം ഇന്ത്യയ്ക്ക് പിടിച്ചുനില്‍ക്കാനായില്ല. 

Read Also: ഒറ്റയ്ക്ക് വഴി വെട്ടി വന്നവന്‍; ഇവിടെ തുടരാനാണ് ഉദ്ദേശം; സര്‍ഫറാസിന്‍റെ തിളക്കം

ആദ്യ ഇന്നിങ്സിൽ ‍ഡക്കും രണ്ടാം ഇന്നിങ്സിൽ സെഞ്ചറിയും നേടുന്ന 22–ാം ഇന്ത്യൻ താരമാണ് സർഫറാസ് ഖാൻ. കഴിഞ്ഞ മാസം ബംഗ്ലദേശിനെതിരെ ശുഭ്മാൻ ഗില്ലാണ് ഒടുവിൽ ഇത്തരത്തിൽ സെഞ്ചറി നേടിയത്. നാലാം വിക്കറ്റിൽ സർഫറാസ് ഖാനും പന്തും ചേർന്ന് 177 റൺസാണ് കൂട്ടിച്ചേർത്തത്. മൂന്നു സിക്സും 18 ഫോറും അടങ്ങുന്നതാണ് സർഫറാസിന്റെ ഇന്നിങ്സ്. പന്തിന്റെ ബാറ്റിൽനിന്ന് അഞ്ച് സിക്സും ഒൻപത് ഫോറും പിറന്നു

ENGLISH SUMMARY:

India vs New Zealand 1st Test: India Eye Early Wickets As New Zealand Chase 107 For Win