run-out-women-cricket

TOPICS COVERED

ന്യൂസിലന്‍‍ഡിന് എതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ 59 റണ്‍സിനാണ് ഇന്ത്യന്‍ പെണ്‍പട കീവിസിനെ തോല്‍പ്പിച്ചത്. ഇന്ത്യ 59 റണ്‍സിന്റെ ജയം പിടിച്ച മത്സരത്തില്‍ വന്നൊരു റണ്‍ഔട്ട് ആണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാവുന്നത്. ബോളറുടേയും വിക്കറ്റ് കീപ്പറുടേയും തന്ത്രത്തെ പ്രശംസിക്കുകയാണ് ആരാധകര്‍. 

ദീപ്തി ശര്‍മ ബോള്‍ ചെയ്യുമ്പോള്‍ ന്യൂസീലന്‍ഡിന്റെ സോഫീയായിരുന്നു ക്രീസില്‍. ക്രീസ് ലൈനിന് പുറത്തേക്ക് ഇറങ്ങിയാണ് സോഫി പന്ത് ബ്ലോക്ക് ചെയ്തിട്ടത്. പെട്ടെന്ന് തന്നെ ബോളര്‍ പന്തെടുത്ത് വിക്കറ്റ് കീപ്പര്‍ യാസ്തിക ഭാട്ടിയക്ക് നല്‍കി. യാസ്തിക ബെയില്‍സ് ഇളക്കുമ്പോള്‍ ന്യൂസിലന്‍ഡ് താരം നേരിയ വ്യത്യാസത്തില്‍ ക്രീസ് ലൈനിന് പുറത്തായിരുന്നു. 

അവിടെയൊരു റണ്‍ഔട്ട് സാധ്യത മനസിലാക്കി ത്രോ നല്‍കിയ ബോളറേയും പിഴവുകളില്ലാതെ ബെയില്‍സ് ഇളക്കിയ വിക്കറ്റ് കീപ്പര്‍ ബാറ്ററേയും പ്രശംസിച്ചാണ് കമന്റുകള്‍ വരുന്നത്. രണ്ട് റണ്‍സ് എടുത്ത് നില്‍ക്കെ ക്യാപ്റ്റന്‍ റണ്‍ഔട്ടിലൂടെ മടങ്ങിയതോടെ ന്യൂസീലന്‍ഡ് ബാക്ക്ഫൂട്ടിലേക്ക് വീണു. ഇന്ത്യ മുന്‍പില്‍ വെച്ച 228 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന ന്യൂസീലന്‍ഡ് 168 റണ്‍സിന് ഓള്‍ഔട്ടായി. 

ENGLISH SUMMARY:

In the first match of the ODI series against New Zealand, the Indian women's team defeated the Kiwis by 59 runs. A run-out in the match which India won by 59 runs is now going viral on social media.