വാങ്കഡെ ടെസ്റ്റിന്റെ രണ്ടാം ദിനം ഡാരില്‍ മിച്ചലും വില്‍ യങ്ങും 50 റണ്‍സിന്റെ കൂട്ടുകെട്ടിലേക്ക് എത്തിയതോടെ ഇത് തകര്‍ക്കുകയായിരുന്നു ഇന്ത്യയുടെ ലക്ഷ്യം. ബോളിങ്ങില്‍ ഫോമിലേക്ക് ഉയരുക മാത്രമല്ല, ഫീല്‍ഡിങ്ങില്‍ തകര്‍പ്പനൊരു ക്യാച്ചാണ് ഈ കൂട്ടുകെട്ട് തകര്‍ക്കാന്‍ അശ്വിനില്‍ നിന്ന് വന്നത്.
രവീന്ദ്ര ജഡേജയുടെ പന്തില്‍ കൂറ്റനടിക്ക് ശ്രമിക്കുകയായിരുന്നു ഡാരില്‍ മിച്ചല്‍. ലോങ് ഓണിലേക്ക് ഉയര്‍ന്ന് എത്തിയ പന്ത് കൈക്കലാക്കാനായി മിഡ് ഓണില്‍ നിന്ന് അശ്വിന്‍ ഓട്ടം ആരംഭിച്ചു. പിന്നിലേക്ക് ഓടി അശ്വിന്‍ പിഴവുകളില്ലാതെ ഡൈവ് ചെയ്ത് ക്യാച്ച് എടുത്ത് ഡാരില്‍ മിച്ചലിനെ ഡ്രസ്സലിങ് റൂമിലേക്ക് മടക്കി കൂട്ടുകെട്ട് പൊളിച്ചു.
അശ്വിന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച ക്യാച്ച് എന്നാണ് ഡാരില്‍ പുറത്താക്കാന്‍ അശ്വിനില്‍ നിന്ന് വന്ന ക്യാച്ച് ചൂണ്ടി ആരാധകരുടെ വാക്കുകള്‍. പന്തിനടുത്തേക്ക് എത്ര അടുത്ത് എത്താമോ അത്രയും അടുത്ത് എത്താനായിരുന്നു എന്റെ ലക്ഷ്യം, രണ്ടാം ദിനം കളി അവസാനിച്ചതിന് പിന്നാലെ ക്യാച്ചിനെ കുറിച്ച് അശ്വിന്‍ പറഞ്ഞത് ഇങ്ങനെ. ഡാരില്‍ മിച്ചലിനെ മടക്കിയതിന് പിന്നാലെ ന്യൂസീലന്‍ഡിന്റെ തകര്‍ച്ചയും ആരംഭിച്ചു. 77 റണ്‍സിനിടെ ന്യൂസീലന്‍ഡിന്റെ അഞ്ച് വിക്കറ്റുകളാണ് പിന്നെ വീണത്.