bumrah-rohit-new

TOPICS COVERED

ന്യൂസീലന്‍ഡിന് എതിരായ ടെസ്റ്റ് പരമ്പര 3-0ന് നഷ്ടപ്പെട്ടതോടെ ആത്മവിശ്വാസത്തോടെയല്ല ഓസ്ട്രേലിയക്കെതിരായ ബോര്‍ഡര്‍ ഗാവസ്കര്‍ ട്രോഫിക്കായി ഇന്ത്യ ഇറങ്ങുക. ഈ സമയം ഇന്ത്യയുടെ സ്റ്റാര്‍ പേസര്‍ ബുമ്രയെ ലക്ഷ്യം വെച്ചാണ് ഓസ്ട്രേലിയ മത്സരങ്ങള്‍ ക്രമീകരിച്ചിരിക്കുന്നതെന്ന വിലയിരുത്തലാണ് ഇപ്പോള്‍ വരുന്നത്. ആദ്യ ടെസ്റ്റുകളില്‍ തന്നെ ബൂമ്രയെ ക്ഷീണിതനാക്കുകയാണ് ഓസ്ട്രേലിയയുടെ തന്ത്രം. 

CRICKET-IND-NZL-TEST

പെര്‍ത്തിലാണ് ബോര്‍ഡര്‍–ഗാവസ്കര്‍ ട്രോഫിയിലെ ആദ്യ മത്സരം. പേസ് ബോളിങ്ങിന് പിന്തുണയ്ക്കുന്ന പിച്ചാണ് പെര്‍ത്തിലേത്. ഇവിടെ ബൂമ്രയ്ക്ക് കൂടുതല്‍ ഓവര്‍ പന്തെറിയേണ്ടി വരുന്നു. പെര്‍ത്തില്‍ ആദ്യ ടെസ്റ്റ് വയ്ക്കാന്‍ ക്രിക്കറ്റ് ഓസ്ട്രേലിയ തീരുമാനിച്ചതിന് പിന്നിലെ തന്ത്രം ഇതാണ് എന്നാണ് സൈമണ്‍ ഡൂള്‍ചൂണ്ടിക്കാണിക്കുന്നത്. 

പെര്‍ത്ത് ടെസ്റ്റിന് പിന്നാലെ രാത്രിയും പകലുമായി നടക്കുന്ന പിങ്ക് ബോള്‍ ടെസ്റ്റിന് വേദിയൊരുക്കുന്നത് അഡ്ലെയ്ഡാണ്. ബോക്സിങ് ഡേ ടെസ്റ്റ് ഗാബയിലും. മുഹമ്മദ് ഷമിയുടെ അസാന്നിധ്യത്തില്‍ ആദ്യ ടെസ്റ്റുകളില്‍ ചൂട് നിറഞ്ഞ പെര്‍ത്തിലെ കാലാവസ്ഥയില്‍ ഉള്‍പ്പെടെ കൂടുതല്‍ സ്പെല്ലുകള്‍ എറിയിച്ച് ക്ഷീണിതനാക്കുകയാണ് ഓസ്ട്രേലിയയുടെ തന്ത്രം എന്ന് സൈമണ്‍ ഡൂള്‍ പറയുന്നു. രണ്ടാമത്തെ പിങ്ക് ബോള്‍ ടെസ്റ്റിലും ബൂമ്രയ്ക്ക് കൂടുതല്‍ ഓവറുകള്‍ എറിയേണ്ടതായി വരും. പിന്നാലെ ബ്രിസ്ബേനിലും സീമര്‍മാര്‍ക്ക് പിന്തുണ ലഭിക്കും. ആദ്യ രണ്ട് മൂന്ന് ടെസ്റ്റുകള്‍ കൊണ്ട് തന്നെ ബുമ്രയെ തളര്‍ത്തുകയാണ് ഓസ്ട്രേലിയയുടെ തന്ത്രം, സൈമണ്‍ ഡൂള്‍ പറയുന്നു.

bumrah-new

2018-19ലും 2020-21ലും ഓസീസ് മണ്ണില്‍ മികവ് കാണിക്കാന്‍ ബുമ്രയ്ക്ക് സാധിച്ചിരുന്നു. 7 മത്സരങ്ങളില്‍ നിന്ന് 32 വിക്കറ്റാണ് ബുമ്ര വീഴ്ത്തിയത്. ശരാശരി 21.25. 2018ലെ മെല്‍ബണ്‍ ടെസ്റ്റിലെ ആറ് വിക്കറ്റ് പ്രകടനമാണ് ഓസ്ട്രേലിയയിലെ ബൂമ്രയുടെ മികച്ച ഫിഗര്‍. ഓസ്ട്രേലിയ ബുമ്രയെ തളയ്ക്കാനുള്ള തന്ത്രം മെനയുമ്പോള്‍ മറുവശത്ത് ഇന്ത്യന്‍ ബാറ്റേഴ്സ് ആത്മവിശ്വാസത്തിലല്ല. രോഹിത് ശര്‍മയും വിരാട് കോലിയും കഴിഞ്ഞ പത്ത് ഇന്നിങ്സില്‍ ഒന്‍പതിലും നിരാശപ്പെടുത്തിയത് ഇന്ത്യക്ക് വലിയ ആശങ്കയാണ് നല്‍കുന്നത്. കഴിഞ്ഞ ഓസീസ് പര്യടനത്തില്‍ മികവ് കാണിച്ച ഋഷഭ് പന്ത് ഇത്തവണയും റണ്‍സ് നേടുമെന്നാണ് വിലയിരുത്തപ്പെടുന്നത്. 

ENGLISH SUMMARY:

Australia’s master plan for bumrah in Border-Gavaskar Trophy