ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ട്വന്റി 20യില്‍ തിലക് വര്‍മയുടെ സെഞ്ചറി കരുത്തില്‍ 220 റണ്‍സ് വിജയലക്ഷ്യമുയര്‍ത്തി ഇന്ത്യ. ആറുവിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 219 റണ്‍സെടുത്തു. 51 പന്തില്‍ നിന്ന് സെഞ്ചുറി നേടിയ തിലക് 107 റണ്‍സുമായി പുറത്താകാതെ നിന്നു. ഓപ്പണര്‍ അഭിഷേക് ശര്‍മ 50 റണ്‍സെടുത്തു. തിലക് – അഭിഷേക് രണ്ടാം വിക്കറ്റ് കൂട്ടുകെട്ട് 107 റണ്‍സാണ് നേടിയത്. തുടര്‍ച്ചയായ രണ്ടാം മല്‍സരത്തിലും സഞ്ജു സാംസണ് പൂജ്യത്തിന് പുറത്തായി. സൂര്യകുമാര്‍ യാദവിനും രണ്ടക്കം കടക്കാനായില്ല