ഓസ്ട്രേലിയ ഇന്ത്യ മൂന്നാം ടെസ്റ്റ് മല്‍സരത്തിന് വേദിയായ ബ്രിസ്ബെയിന്‍ സ്റ്റേഡിയത്തില്‍ ഒന്നിറങ്ങി ക്രിക്കറ്റ് കളിക്കാന്‍ മോഹിക്കാത്തവരുണ്ടാകില്ല. എന്നാല്‍ ഓസ്ട്രേലിയയിലെ മലയാളിക്കുട്ടികളെ തേടി ആ ഭാഗ്യമെത്തി. ഗോള്‍ഡ്കോസ്റ്റിലെ രണ്ട് മലയാളി ക്ലബുകളിലെ കുട്ടികളാണ് ഇതിഹാസതാരങ്ങളെ സാക്ഷികളാക്കി ഗാബയില്‍ ക്രിക്കറ്റ് കളിച്ചത്.
ബ്രിസ്ബെയിന്‍ സ്റ്റേഡിയത്തിന്‍റെ ബാല്‍ക്കണിയില്‍ സാക്ഷികളായി പാറ്റ് കമിന്‍സിന്‍റെ ഓസ്ട്രേലിയയും രോഹിത് ശര്‍മയുടെ ഇന്ത്യയും. ഇതേസമയം പന്തെറിഞ്ഞും ബാറ്റുചെയതും ഗാബയിലെ മൈതാനത്ത് ഉല്ലസിക്കുന്നത് മലയാളി കുരുന്നുകള്‍ ഉള്‍പ്പെടുന്ന കുട്ടിക്കൂട്ടം. ഗോള്‍ഡ് കോസ്റ്റ് നൈറ്റ്സ്, ഗോള്‍ഡ് കോസ്റ്റ് ഗ്ലാഡിയേറ്റേഴ്സ് എന്നീ മലയാളി ക്ലബുകള്‍ക്കാണ് ഗ്രൗണ്ടിലിറങ്ങാന്‍ ഭാഗ്യം ലഭിച്ചത്. പരിശീലകര്‍ക്കൊപ്പം കുട്ടികള്‍ അരമണിക്കൂറോളം ഗ്രൗണ്ടില്‍ ചെലവഴിച്ചു. ടെസ്റ്റ് ക്രിക്കറ്റിന്‍റെ പ്രചരണാര്‍ഥമാണ് ക്രിക്കറ്റ് ഓസ്ട്രേലിയ ഇത്തരം അവസരങ്ങള്‍ കുട്ടികള്‍ക്കായി ഒരുക്കുന്നത്. ഭാവിയില്‍ ഓസീസ് ജേഴ്സിയണിഞ്ഞ് ഇതേ സ്റ്റേഡിയത്തില്‍ ഇറങ്ങുന്നത് സ്വപ്നം കണ്ടാകണം ഓരോ കുരുന്നും മൈതാനംവിട്ടത്.