ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്ക്കും ഐസിസി ചാംപ്യന്‍സ് ട്രോഫിക്കുമുള്ള ഇന്ത്യന്‍ ടീമിലേക്ക് പ്രതീക്ഷ വെച്ച സഞ്ജു സാംസണിന് തിരിച്ചടി. ആഭ്യന്തര ടൂര്‍ണമെന്‍റായ വിജയ് ഹസാരെ ട്രോഫിയില്‍ കളിക്കാതിരുന്ന മലയാളി താരം സഞ്ജു സാംസണിന് എതിരെ ബിസിസിഐ അന്വേഷണം നടത്തുകയാണെന്നാണ് റിപ്പോര്‍ട്ട്.
ആഭ്യന്തര ക്രിക്കറ്റിന്‍റെ പ്രസക്തിയെ പറ്റി ബിസിസിഐ തുടര്‍ച്ചയായി പറയുന്ന ഘട്ടത്തില്‍ സഞ്ജു വിജയ് ഹസാരെ ട്രോഫി കളിക്കാതിരുന്നതില്‍ ബിസിസിഐ സന്തുഷ്ടരല്ലെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.
വിജയ് ഹസാരെ ട്രോഫിക്കുള്ള പരിശീലന ക്യാംപില്‍ ഉണ്ടാവില്ലെന്ന് സഞ്ജു അറിയിച്ചതിന് പിന്നാലെയാണ് കേരള ക്രിക്കറ്റ് അസോസിയേഷന്‍ താരത്തെ ടീമില്‍ നിന്നും ഒഴിവാക്കിയത്. ചാംപ്യന്‍സ് ട്രോഫി ടീമിനെ തിരഞ്ഞെടുക്കുന്നതിന് മുന്‍പായി സെലക്ടര്‍മാരുമായി ഇക്കാര്യം ബിസിസിഐ ചര്‍ച്ച ചെയ്യും.
Also Read: പന്ത് ഔട്ട്, സഞ്ജു ഇന്‍; ചാംപ്യന്‍സ് ട്രോഫി 'ടീം' പറഞ്ഞ് ഹര്‍ഭജന്‍
സെലക്ടര്‍മാര്‍ക്കും ബോര്‍ഡിനും ആഭ്യന്തര ക്രിക്കറ്റിന്‍റെ പ്രധാന്യത്തില്‍ നല്ല ബോധ്യമുണ്ട്. കഴിഞ്ഞ വര്‍ഷം അനുമതിയില്ലാതെ ആഭ്യന്തര ക്രിക്കറ്റില്‍ നിന്നും മാറി നിന്നതിനാണ് ഇഷാന്‍ കിഷനും ശ്രേയസ് അയ്യര്‍ക്കും ബിസിസിഐയുടെ സെന്‍ട്രല്‍ കരാര്‍ നഷ്ടമായത്. സഞ്ജു സാംസണും ടൂര്‍ണമെന്‍റ് കളിക്കാത്തതിന്‍റെ കാരണം അറിയിച്ചിട്ടില്ല. കൂടുതല്‍ സമയവും സഞ്ജു ദുബായിലാണ് ചെലവഴിക്കുന്നതെന്നാണ് അറിയാന്‍ കഴിഞ്ഞത് ബിസിസിഐ വ്യക്തമാക്കി.
ഇംഗ്ലണ്ടിനെതിരായ ട്വന്‍റി 20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിലേക്ക് സഞ്ജുവിനെ തിരഞ്ഞെടുത്തിട്ടുണ്ട്. എന്നാല്‍ ഏകദിന ഫോര്‍മാറ്റിലുള്ള ടൂര്‍ണമെന്‍റായ വിജയ് ഹസാരെ, ചാംപ്യന്‍സ് ട്രോഫിക്ക് മുന്നോടിയായുള്ള പ്രധാനപ്പെട്ട ടൂര്‍ണമെന്‍റായിരുന്നു. കൃത്യമായ കാരണമില്ലെങ്കില്‍ സഞ്ജുവിനെ ഏകദിന മത്സരങ്ങളിലേക്ക് പരിഗണിക്കുന്നത് ബുദ്ധിമുട്ടാകുമെന്നാണ് ബിസിസിഐ വൃത്തങ്ങള്‍ പറയുന്നത്.
റിഷഭ് പന്ത്, കെഎല്‍ രാഹുല്‍, ധ്രുവ് ജുറെല്‍ എന്നിവര്‍ക്കൊപ്പം വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്കാണ് സഞ്ജു സാംസണെ പരിഗണിക്കുന്നത്. ടീമിലേക്ക് രണ്ട് വിക്കറ്റ് കീപ്പര്‍മാരെയാണ് തിരഞ്ഞെടുക്കുക