sanju-samson

സഞ്ജു സാംസണെ ഇന്ത്യന്‍ ടീമില്‍നിന്ന് ഒഴിവാക്കിയ വിവാദത്തില്‍ പ്രതികരണവുമായി കെസിഎ. കാരണം കാണിക്കാതെ സഞ്ജു വിജയ് ഹസാരെ ക്യാംപില്‍നിന്ന് മാറിനിന്നെന്നു കെസിഎ പ്രസിഡന്റ് ജയേഷ് ജോര്‍ജ് മനോരമ ന്യൂസിനോട് പറഞ്ഞു. അച്ചടക്കനടപടി എടുക്കേണ്ടതാണെന്ന് . രഞ്ജി ട്രോഫി മല്‍സരശേഷം മെഡിക്കല്‍ എമര്‍ജന്‍സി എന്നപേരില്‍ ഇറങ്ങിപ്പോയി. അച്ചടക്കനടപടി ഒഴിവാക്കിയത് താരത്തിന്റെ ഭാവിയെ ഓര്‍ത്താണെന്നും കെസിഎ പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു. കെ.സി.എക്കെതിരായ ശശി തരൂരിന്റെ വിമര്‍ശനങ്ങള്‍ തള്ളിയാണ് പ്രതികരണം

 

ചാംപ്യൻസ് ട്രോഫിക്കുള്ള ഇന്ത്യൻ ടീമിൽ സഞ്ജു സാംസണ് ഇടം കിട്ടാത്തത് വിമര്‍ശനങ്ങള്‍ക്കിടയാക്കിയിരുന്നു. കെ.സി.എയ്ക്കെതിരെ വിമര്‍ശനവുമായി ശശി തരൂര്‍  എം.പിയും രംഗത്തെത്തിയിരുന്നു. 

വിജയ് ഹസാരെ ട്രോഫിയില്‍ നിന്ന്  ഒഴിവാക്കിയത് സഞ്ജുവിന് വിനയായെന്നും ​കെസിഎയുടെ ഈഗോ കാരണം സഞ്ജുവിന്‍റെ കരിയര്‍ നശിക്കുന്നെന്നും തരൂര്‍ പറഞ്ഞു. 

ENGLISH SUMMARY:

KCA against Sanju samson