ചാംപ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ടീമില്‍ നിന്നും സഞ്ജു സാംസണെ ഒഴിവാക്കിയത് വലിയ പ്രതിഷേധങ്ങള്‍ക്ക് കാരണമായിരുന്നു. സഞ്ജുവിനെ ബിസിസിഐ തഴഞ്ഞത് കെസിഎയുടെ ഇടപെടല്‍ മൂലമാണെന്ന് വിമര്‍ശനമുണ്ടായി. സഞ്ജുവിനെ വിജയ് ഹസാരെ ട്രോഫി ടീമില്‍ ഉള്‍പ്പെടുത്താതിനെ പറ്റിയും വിമര്‍ശനം വന്നു. എന്തുകൊണ്ട് സഞ്ജുവിന് മുകളില്‍ ഋഷഭ് പന്തിനെ സെലക്ടര്‍മാര്‍ തിരഞ്ഞെടുത്തു എന്ന ചോദ്യത്തിന് മുന്‍ ഇന്ത്യന്‍ താരം ദിനേശ് കാര്‍ത്തിക്ക് മറ്റൊരു ഉത്തരമാണ് നല്‍കുന്നത്.
ഋഷഭ് പന്തും സഞ്ജു സാംസണും മികച്ച ബാറ്റ്സ്മാന്‍മാരാണ്. എന്നാല്‍ പന്തിനെ തിരഞ്ഞെടുക്കാനുള്ള കാരണം അദ്ദേഹം ഒരു ഇടംകയ്യന്‍ ബാറ്റ് സ്മാന്‍ ആയതിനാലാകാം എന്നാണ് ദിനേശ് കാര്‍ത്തിക്ക് പറയുന്നത്. ബാറ്റിങ് ഓര്‍ഡറില്‍ വ്യത്യസ്ത നല്‍കാന്‍ പന്തിന് സാധിക്കും. ഇതിനൊപ്പം സഞ്ജു വിജയ് ഹസാരെ കളിക്കാത്തും ഒരു കാരണമാകാം എന്നും ദിനേശ് കാര്‍ത്തിക് പറഞ്ഞു.
ഏകദിനത്തിവും ട്വന്‍റി 20യിലും ഈയിടെ തകര്‍ത്തടിച്ച പ്രകടനം നടത്തിയിട്ടും സഞ്ജുവിന്‍റെ ടീമില്‍ നിന്നും ഒഴിവാക്കിയതിന് എതിരെ ആരാധകര്‍ പ്രതിഷേധിച്ചിരുന്നു. ട്വന്‍റി 20യില്‍ കഴിഞ്ഞ ആറു മത്സരത്തില്‍ മൂന്ന് സെഞ്ചറിയാണ് സഞ്ജു നേടിയത്. 2023 ഡിസംബറില്‍ കളിച്ച ദക്ഷിണാഫ്രിക്കയ്ക്കെതിരായ അവസാന ഏകദിനത്തിലും സഞ്ജു സെഞ്ചറി നേടിയിരുന്നു. ഏകദിനത്തിലെ 14 ഇന്നിങ്സില്‍ നിന്ന് 510 റണ്‍സാണ് സഞ്ജു നേടിയത്. 99.60 സ്ട്രൈക്ക് റേറ്റില്‍ 56.66 ആണ് സഞ്ജുവിന്‍റെ ശരാശരി.