ചാംപ്യന്‍സ് ട്രോഫിയില്‍ പാക്കിസ്ഥാനെതിരെ ത്രസിപ്പിക്കുന്ന വിജയമാണ് ഇന്ത്യ നേടിയത്. 242 റണ്‍സിന്‍റെ വിജയലക്ഷ്യം 42.3 ഓവറിലാണ് ഇന്ത്യ മറികടന്നത്. ഇതില്‍ പ്രധാനം കോലിയുടെ സെഞ്ചറി നോട്ടൗട്ട് തന്നെ.
മത്സരത്തില്‍ പേരില്‍ ചില സുപ്രധാന റെക്കോര്‍ഡുകള്‍ പിറന്നു. വേഗത്തില്‍ 14,000 റണ്‍സ് നേടുന്ന താരമെന്ന റെക്കോര്‍ഡ് ഇനി കോലിയുടെ പേരിലാണ്. 287 ഇന്നിങ്സില്‍ നിന്നാണ് കോലിയുടെ നേട്ടം. ഏകദിനത്തില്‍ 14,000 റണ്‍സ് കടക്കുന്ന മൂന്നാമത്തെ താരമാണ് കോലി. 350 ഇന്നിങ്സില്‍ നിന്ന് 14,000 റണ്‍സ് നേടിയ സച്ചിനെയാണ് കോലി മറികടന്നത്. മൂന്നാമത് കുമാര്‍ സംഗക്കാര (378 ഇന്നിങ്സ്) ആണ്.
ഇതിനൊപ്പം അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരങ്ങളില്‍ റിക്കി പോണ്ടിങിനെയും കോലി മറികടന്നു. പാക്കിസ്ഥാനെതിരായ മത്സരത്തിന് മുന്‍പ് പോണ്ടിങിനേക്കാള്‍ 81 റണ്‍സ് കുറവ് മാത്രമായിരുന്നു കോലിയുടെ ആകെ സ്കോര്‍. 27483 റണ്‍സാണ് റിക്കി പോണ്ടിങ് നേടിയത്. സെഞ്ചറിയോടെ 28,403 റണ്‍സാണ് കോലിയുടെ പേരിലുള്ളത്.
ഏറ്റവും വേഗത്തിൽ 9000 റൺസ് തികയ്ക്കുന്ന ഏകദിന ഓപ്പണര്‍ എന്ന റെക്കോര്‍ഡാണ് രോഹിത് സ്വന്തം പേരിലാക്കിയത്. 181 ഇന്നിങ്സില്‍ നിന്നാണ് രോഹിതിന്‍റെ നേട്ടം. 197 ഇന്നിങ്സില്‍ നിന്നാണ് സച്ചിന്‍റെ നേട്ടം. 9,000 റണ്‍സ് നേടുന്ന ആറാമത്തെ ഓപ്പണറാണ് രോഹിത് ശര്‍മ. സച്ചിന് പുറമെ, സനത് ജയസൂര്യ, ക്രിസ് ഗെയില്‍, ആദം ഗില്‍ക്രിസ്റ്റ്, സൗരവ് ഗാംഗുലി എന്നിവരാണ് ഈക്കൂട്ടത്തിലുള്ളവര്‍. ചാംപ്യന്‍സ് ട്രോഫിയിലെ ആദ്യ മത്സരത്തില്‍ രോഹിത് ശര്‍മ 11,000 റണ്‍സ് പിന്നിട്ടിരുന്നു.
Google Trending Topic - India Vs Pakistan Cricket Match