ലഹരിക്കെതിരെ കായിക ലഹരി എന്ന സന്ദേശമുയര്‍ത്തി നിയമസഭാ സാമാജികരുടെയും മാധ്യമ പ്രവര്‍ത്തകരുടെയും സൗഹൃദ ക്രിക്കറ്റ് മല്‍സരം. തിരുവനന്തപുരം ലുലു ടര്‍ഫില്‍ സ്പീക്കര്‍ എ.എന്‍.ഷംസീര്‍ മല്‍സരം ഉദ്ഘാടനം ചെയ്തു. കേസരി–എസ്.എല്‍.ശ്യാം ക്രിക്കറ്റ് ലീഗിന് മുന്നോടിയായിട്ടായിരുന്നു മല്‍സരം.
സൗഹൃദമല്‍സരമായിരുന്നെങ്കിലും പോരാട്ടവീര്യം ഒട്ടുംചോരാതെയായിരുന്നു എം.എല്‍.എ മാര്‍ കളിക്കളത്തിലിറങ്ങിയത്. പി.വി ശ്രീനിജന്‍ നയിച്ച ടീമിന് വേണ്ടി കല്യാശേരി എം.എല്‍.എ എം. വിജിന്‍ അര്‍ധസെഞ്ചറി നേടി
പത്തോവറില്‍ എം.എല്‍.എ മാര്‍ ഉയര്‍ത്തിയ വിജയലക്ഷ്യം അവസാന ഓവറില്‍ മീഡിയ ലവന്‍ മറികടന്നു. അര്‍ധസെഞ്ചറിക്കുപുറമെ മികച്ച് ക്യാച്ചും എടുത്ത വിജിനാണ് പ്ലയര്‍ ഓഫ് ദ മാച്ച്. നേരത്തെ മല്‍സരങ്ങള്‍ സ്പീക്കര്‍ എ.എന്‍. ഷംസീര്‍ ഉദ്ഘാടനം ചെയ്തു. മല്‍സരത്തിന് മുന്നോടിയായി ഡ്രോപ് ഡഗ്സ് ക്യാച്ച് ലൈഫ് എന്ന ആപ്തവാക്യം എഴുതിയ ബലൂണുകള്‍ പറത്തി. അടുത്തമാസം ഒന്‍പതുമുതല്‍ 12 വരെയാണ് കേസരി–എസ്.എല്‍ ശ്യാം ക്രിക്കറ്റ് ലീഗ്