ഹൈദരാബാദിൽ നടന്ന ഐപിഎൽ മത്സരത്തിൽ പഞ്ചാബ് കിങ്സിനെ എട്ട് വിക്കറ്റിന് തകർത്ത് സൺറൈസേഴ്സ് ഹൈദരാബാദിന് ത്രില്ലിംഗ് വിജയം. പഞ്ചാബ് ഉയർത്തിയ 246 റൺസ് വിജയലക്ഷ്യം ഹൈദരാബാദ് 19-ാം ഓവറിൽ മറികടന്നു.P
ഓപ്പണർ അഭിഷേക് ശർമ്മയുടെ വെടിക്കെട്ട് ബാറ്റിംഗാണ് ഹൈദരാബാദിന് അനായാസ വിജയം സമ്മാനിച്ചത്. വെറും 40 പന്തുകളിൽ നിന്ന് താരം സെഞ്ചുറി നേടി. ഇത് ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വേഗമേറിയ ഇന്ത്യൻ താരത്തിന്റെ സെഞ്ചുറികളിൽ മൂന്നാം സ്ഥാനത്താണ്. ട്രാവിസ് ഹെഡ് 37 പന്തിൽ 66 റൺസുമായി മികച്ച പിന്തുണ നൽകി.
പഞ്ചാബ് കിംഗ്സിനായി ക്യാപ്റ്റൻ ശ്രേയസ് അയ്യർ 36 പന്തിൽ 82 റൺസ് നേടിയെങ്കിലും ടീമിനെ വിജയത്തിലേക്ക് നയിക്കാനായില്ല. ആറ് കളികളിൽ നിന്നും ഹൈദരാബാദിന്റെ രണ്ടാം വിജയമാണിത്. നാല് പോയന്റോടെ ഹൈദരാബാദ് എട്ടാം സ്ഥാനത്തേക്ക് കയറിയപ്പോൾ ആറ് പോയന്റുള്ള പഞ്ചാബ് ആറാമതാണുള്ളത്.