Hyderabad: Former cricketer and Congress leader Mohammed Azharuddin appears at the Enforcement Directorate s office in a money laundering case linked to alleged financial irregularities in the Hyderabad Cricket Association, in Hyderabad, Tuesday, Oct. 8, 2024. (PTI Photo) (PTI10_08_2024_000489B)

Hyderabad: Former cricketer and Congress leader Mohammed Azharuddin appears at the Enforcement Directorate s office in a money laundering case linked to alleged financial irregularities in the Hyderabad Cricket Association, in Hyderabad, Tuesday, Oct. 8, 2024. (PTI Photo) (PTI10_08_2024_000489B)

ക്രിക്കറ്റ് താരമായതില്‍ താന്‍ പശ്ചാത്തപിക്കുന്നുവെന്ന് മുന്‍ ഇന്ത്യന്‍ നായകനും സൂപ്പര്‍താരവുമായ മുഹമ്മദ് അസ്ഹറുദ്ദീന്‍. ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷന്‍ ഓംബുഡ്സ്മാന്‍റെ തീരുമാനത്തില്‍ കടുത്ത നിരാശ പ്രകടിപ്പിച്ചാണ് താരത്തിന്‍റെ വാക്കുകള്‍. രാജീവ് ഗാന്ധി ഇന്‍റര്‍നാഷനല്‍ സ്റ്റേഡിയത്തിന്‍റെ നോര്‍ത്ത് സ്റ്റാന്‍ഡില്‍ നിന്നും അസ്ഹറുദ്ദീന്‍റെ പേര് നീക്കം ചെയ്യാനായിരുന്നു നിര്‍ദേശം. വിവരമറിഞ്ഞ് ഹൃദയം തകര്‍ന്ന താരം , ഇത് കായികലോകത്തിന് തന്നെ അപമാനമാണെന്നും കൂട്ടിച്ചേര്‍ത്തു. 

'ഇങ്ങനെ പറയേണ്ടി വരുന്നതില്‍ കടുത്ത ദുഃഖവും പ്രയാസവുമുണ്ട്. ക്രിക്കറ്റ് കളിച്ചുപോയതില്‍ ചിലപ്പോഴൊക്കെ എനിക്ക് കുറ്റബോധം തോന്നിയിട്ടുണ്ട്. ക്രിക്കറ്റിനെ കുറിച്ച് യാതൊരു ധാരണയുമില്ലാത്തവര്‍ തലപ്പത്തെത്തുന്നത് കാണുന്നത് തന്നെ ഹൃദയഭേദകമാണ്. അവരുടെ പ്രവര്‍ത്തനങ്ങള്‍ കായികരംഗത്തിന് അപമാനമാണെന്നും വാര്‍ത്താ ഏജന്‍സിയായ ഇയാന്‍സിനോട് അസ്ഹറുദ്ദീന്‍ പ്രതികരിച്ചു.

ഓംബുഡ്സ്മാന്‍റെ തീരുമാനത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും വിഷയത്തില്‍ ഉചിതമായ തീരുമാനം കൈക്കൊള്ളമെന്ന് ബിസിസിഐയോട് ആവശ്യപ്പെടുമെന്നും അദ്ദേഹം പ്രതികരിച്ചു. ഇതൊരു ഒറ്റപ്പെട്ട സംഭവമല്ലെന്നും അസ്ഹറുദ്ദീന്‍ കൂട്ടിച്ചേര്‍ത്തു. ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷനിലേക്ക് മല്‍സരിക്കുന്നത് വിലക്കിയുള്ള തീരുമാനത്തിന് പിന്നാലെയാണ് ഈ നടപടിയുമെന്നതിനാല്‍ തീര്‍ത്തും വ്യക്തി വൈരാഗ്യമാണിതിന് പിന്നിലെന്നാണ് അസ്ഹറുദ്ദീന്‍ ആരോപിക്കുന്നത്. തന്നെ വളരെയധികം വേദനിപ്പിച്ചെന്നും അസോസിയേഷനിലെ അഴിമതിക്കഥകള്‍ തുറന്ന് കാട്ടിയതിനാണ് തന്നെ ഇത്തരത്തില്‍ ദ്രോഹിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. 

അസോസിയേഷന്‍ അംഗത്തിന്‍റെ പരാതിയെ തുടര്‍ന്നാണ് ഓംബുഡ്സ്മാന്‍ റിട്ടയേര്‍ഡ് ജസ്റ്റിസ് വി. ഈശ്വരയ്യ നടപടിയെടുത്തത്. അസ്ഹറുദ്ദീന്‍ ഹൈദരാബാദ് ക്രിക്കറ്റ് അസോസിേയഷന്‍ പ്രസിഡന്‍റായിരുന്ന സമയത്ത് പദവി ദുരുപയോഗം ചെയ്തുവെന്നും നോര്‍ത്ത് സ്റ്റാന്‍ഡിന് അസ്ഹറുദ്ദീന്‍റെ പേര് നല്‍കാനുള്ള തീരുമാനം ഏകപക്ഷീയമായിരുന്നുവെന്നും ജനറല്‍ ബോഡിയുടെ അംഗീകാരമില്ലായിരുന്നുവെന്നുമാണ് പരാതിക്കാരന്‍ ചൂണ്ടിക്കാട്ടിയത്. ഡിസംബര്‍ 2019ലായിരുന്നു സംഭവം. 

ENGLISH SUMMARY:

Former India captain Mohammad Azharuddin says he regrets becoming a cricketer after the Hyderabad Cricket Association's ombudsman recommended removing his name from Rajiv Gandhi International Stadium. Azhar calls the decision deeply personal and painful.