നിലവിലെ ചാംപ്യൻമാരായ ഇറ്റലിയെ തോൽപിച്ച് സ്പെയിൻ യൂറോ കപ്പ് പ്രീക്വാർട്ടറിൽ. രണ്ടാം പകുതിയിൽ ഇറ്റാലിയൻ പ്രതിരോധതാരത്തിന്റെ സെൽഫ് ഗോളിലാണ് സ്പെയിനിന്റെ ജയം. മറ്റൊരു മൽസരത്തിൽ ഡെൻമാർക്കിനെതിരെ ഇംഗ്ലണ്ട് സമനില വഴങ്ങി. സ്പെയിൻ പഠിച്ചപണി പതിനെട്ടും നോക്കിയിട്ടും കുലുങ്ങാതെ നിന്ന ഇറ്റാലിയൻ പ്രതിരോധം ഒടുക്കമൊരു സെൽഫ് ഗോളിൽ പൊളിഞ്ഞുവീണത്. 55ാം മിനിറ്റിൽ കാലഫിയോറിയുടെ ക്ലിയറൻസ് സ്വന്തം പോസ്റ്റിലേക്ക് വഴിമാറുകയായിരുന്നു. എട്ടുവർഷത്തിന് ശേഷമാണ് യൂറോ കപ്പിൽ ഇറ്റലി തോൽവി അറിയുന്നത്. 20 ഷോട്ടുകളിൽ 9 ലക്ഷ്യത്തിലേക്കുതിർത്ത സ്പെയിനിന് ഇറ്റാലിയൻ പ്രതിരോധത്തെ വിറപ്പിച്ചു. തുടർച്ചയായ രണ്ടാം മൽസരത്തിലും സ്പാനിഷ് പ്രതിരോധം ഗോൾ വഴങ്ങിയില്ല.
ഡെൻമാർക്ക് – ഇംഗ്ലണ്ട് മൽസരം ഓരോ ഗോൾ സമനിലയിൽ പിരിഞ്ഞു. ഹാരി കെയിന്റെ ഗോളിൽ ലീഡ് എടുത്ത ഇംഗ്ലണ്ടിനെ ഞെട്ടിച്ചത് മോർട്ടൻ ഹ്യൂൽമനിന്റെ ലോങ് റേഞ്ചറാണ്.