Argentina's goalkeeper Emiliano Martinez celebrates after saving a goal during a penalty shoot out during the Conmebol 2024 Copa America tournament quarter-final football match between Argentina and Ecuador

Argentina's goalkeeper Emiliano Martinez celebrates after saving a goal during a penalty shoot out during the Conmebol 2024 Copa America tournament quarter-final football match between Argentina and Ecuador

ഇക്വഡോറിനെ പെനല്‍റ്റി ഷൂട്ടൗട്ടില്‍ തോല്‍പിച്ച്  അര്‍ജന്റീന കോപ്പ അമേരിക്ക ഫുട്ബോള്‍ സെമിയില്‍. ക്യാപ്റ്റന്‍ ലയണല്‍ മെസി പെനല്‍റ്റി പാഴാക്കിയപ്പോള്‍, രണ്ടു കിക്കുകള്‍ സേവ് ചെയ്ത എമിലിയാനോ മാര്‍ട്ടിനസാണ് അര്‍ജന്റീനയുടെ രക്ഷകനായത്.

 

മെസി എടുത്ത ആദ്യ പെനല്‍റ്റി കിക്ക് ക്രോസ് ബാറില്‍ തട്ടി പുറത്തുപോയതോടെ അര്‍ജന്റൈന്‍ ആരാധകര്‍ തലയില്‍ കൈവച്ചു. എന്നാല്‍ നായകനു പിഴച്ചപ്പോള്‍ പതിവുപോലെ എമി മാര്‍ട്ടിനസ് അര്‍ജന്റീനയുടെ കാവല്‍ മാലാഖയായി. ഇക്വഡോറിന്റെ ആദ്യ രണ്ടു കിക്കുകള്‍ തടഞ്ഞിട്ട് അര്‍ജന്റീനയെ മല്‍സരത്തിലേക്ക് തിരിച്ചെത്തിച്ചു. അടുത്ത കിക്കുകള്‍ അല്‍വാരസും മക്അലിസ്റ്ററും മോണ്ടിയേലും ഓട്ടമെന്‍ഡിയും പിഴവുകൂടാതെ ലക്ഷ്യത്തിലെത്തിച്ചപ്പോള്‍ അര്‍ജന്റീനയ്ക്ക് രണ്ടിനെതിരെ നാലുഗോളിന്റെ വിജയം.

അര്‍ജന്റീനയും ക്യാപ്റ്റന്‍ ലയണല്‍ മെസിയും നിറം മങ്ങിയ മല്‍സരത്തില്‍ നിശ്ചിത സമയത്ത് ഇരുടീമുകളും ഓരോ ഗോള്‍ നേടി സമനില പാലിച്ചതോടെയാണ് പെനല്‍റ്റി ഷൂട്ടൗട്ട് വേണ്ടിവന്നത്. മുപ്പത്തഞ്ചാം മിനിറ്റില്‍ ലിസാന്‍ഡ്രോ മാര്‍ട്ടിനെസിലൂടെ അര്‍ജന്റീനയാണ് ആദ്യം മുന്നിലെത്തിയത്. ഗോള്‍ മടക്കാന്‍ പൊരുതിക്കളിച്ച ഇക്വോഡര്‍ മല്‍സരത്തിന്റെ ഇഞ്ചുറി ടൈമില്‍ കെവിന്‍ റോഡ്രിഗസിലൂടെ സമനില കണ്ടെത്തി. അറുപത്തിരണ്ടാം മിനിറ്റില്‍ ലഭിച്ച പെനല്‍റ്റി ഇക്വഡോര്‍ ക്യാപ്റ്റന്‍ എന്നര്‍ വലന്‍സിയ പാഴാക്കിയതും ഇക്വഡോറിന് തിരിച്ചടിയായി. നാളത്തെ വെനസ്വേല–കാനഡ മല്‍സരത്തിലെ വിജയിയാകും സെമിയില്‍ അര്‍ജന്റീനയുടെ എതിരാളി.

ENGLISH SUMMARY:

Copa America; Argentina beat Ecuador 4-2 on penalties and enters in semi