argentina-final

എതിരില്ലാത്ത രണ്ട് ഗോളിന് കാനഡയെ തോല്‍പ്പിച്ച് അര്‍ജന്‍റീന കോപ അമേരിക്ക ഫൈനലില്‍. ജൂലിയന്‍ അല്‍വാരസും ലയണല്‍ മെസിയുമാണ് അര്‍ജന്‍റീനയ്ക്കായി ഗോള്‍ നേടിയത്. കളിയുടെ 22–ാം മിനിറ്റിലാണ് അല്‍വാരസ് ഗോള്‍ നേടിയത്.

messi-goal-copa

എന്‍സോ ഫെര്‍ണാണ്ടസില്‍ നിന്നും ലഭിച്ച പന്ത് കാനഡയുടെ ഗോള്‍ കീപ്പര്‍ മാക്സിമിനെയും കബളിപ്പിച്ച് 51–ാം മിനിറ്റില്‍ മെസി വലയിലാക്കി. ബുധനാഴ്ച നടക്കുന്ന ഫൈനലില്‍ യുറുഗ്വയെയോ കൊളംബിയയോകും മെസിപ്പട നേരിടുക.

messi-alvarez

2021ലെ കോപ്പയ്ക്കും 2022ലെ ഖത്തര്‍ ലോകകപ്പിനും പിന്നാലെ തുടര്‍ച്ചയായ മൂന്നാം ഫൈനലെന്ന നേട്ടവും അര്‍ജന്‍റീനയ്ക്കുണ്ട്. കാനഡയ്ക്കെതിരായ ഗോള്‍ നേട്ടത്തോടെ രാജ്യാന്തര മല്‍സരങ്ങളിലെ ഗോള്‍വേട്ടക്കാരില്‍ മെസി രണ്ടാമതെത്തി.കോപയില്‍ മെസി നേടുന്ന 14–ാം ഗോളും. 130 ഗോളുമായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ് ഒന്നാമന്‍. 

ENGLISH SUMMARY:

Argentina beat Canada to reach copa america final 2024.