TOPICS COVERED

റയല്‍ മഡ്രിഡ് താരമായി കിലിയന്‍ എംബാപ്പയെ ഇന്ന് ആരാധകര്‍ക്ക് മുന്നില്‍ അവതരിപ്പിക്കും. സാന്‍റിയാഗോ ബര്‍ണബ്യൂ സ്റ്റേഡിയത്തിലെ സ്വീകരണചടങ്ങിലേക്കുള്ള ടിക്കറ്റുകള്‍ മുഴുവന്‍ വിറ്റുതീര്‍ന്നു. ഇന്ത്യന്‍ സമയം മൂന്നുമണിയോടെയാണ് റയല്‍ ജേഴ്സിയില്‍ എംബാപ്പെ സ്റ്റേഡിയത്തിലെത്തുക.

റയല്‍ മഡ്രിഡ് ജേഴ്സിയണിഞ്ഞ് ക്രിസ്റ്റ്യാനൊ റൊണാള്‍ഡോയ്ക്കൊപ്പം നിന്ന് ചിത്രമെടുത്ത കുഞ്ഞ് കിലിയന്‍ കണ്ട സ്വപ്നം ഇന്ന് യാഥാര്‍ഥ്യമാകുന്നു. സാന്റിയാഗോ ബര്‍ണബ്യൂവില്‍ നിറയുന്ന എന്‍പതിനായിരത്തോളം വരുന്ന ആരാധകര്‍ക്ക് മുന്നില്‍ റയലിന്‍റെ തൂവെള്ള ജേഴ്സിയില്‍ എംബാപ്പെ അവതരിക്കും. പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ക്രിസ്റ്റ്യാനോയെ എങ്ങനെ സ്വീകരിച്ചു സമാനാമായ സ്വീകരണമൊരുക്കാനാണ് മാഡ്രിഡ് നിമിഷിങ്ങളെണ്ണി കാത്തിരിക്കുന്നത്.  റയലിന്‍റെ ഒന്‍പതാം നമ്പര്‍ ജേഴ്സിയിലായിരിക്കും എംബാപ്പെയെന്ന പേര് പതിയുക. 2029 വരെയാണ് കിലിയന്‍ എംബാപ്പെയുമായുള്ള റയലിന്‍റെ  കരാര്‍.

ENGLISH SUMMARY:

Real Madrid star Kylian Mbappa will be unveiled to the fans today