ഇഷ്ടതാരത്തെ അനുകരിച്ചും പുനരവതരിപ്പിച്ചും കിലയന്‍ എംബാപ്പെ. റയല്‍ മഡ്രിഡിലെത്തിയ എംബാപ്പെ ഇഷ്ടതാരമായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ 15വര്‍ഷം മുമ്പ് അണിഞ്ഞ ഒന്‍പതാം നമ്പര്‍ ജേഴ്സിയാണ് അണിയുക.
റയല്‍ മഡ്രിഡ് ആരാധകര്‍ക്ക് മുമ്പില്‍ എംബാപ്പെയെ അവതരിപ്പിച്ചപ്പോഴാണ് റൊണാള്‍ഡോയുടെ രീതികള്‍ പുനരവതരിപ്പിച്ചതും അനുകരിച്ചതും. 2009ല്‍ ആദ്യമായി റയലിലെത്തിയ റൊണാള്‍ഡോ ഒന്‍പതാം നമ്പര്‍ ജേഴ്സി അണിഞ്ഞ് ആരാധകരെ അഭിസംബോധന ചെയ്ത അതേ രീതി എംബാപ്പെയും ആവര്‍ത്തിച്ചു.
ജഴ്സിയിലെ എംബ്ലം ചുംബിച്ചതും എംബാപ്പെ അനുകരിച്ചു. ബലോന്‍ ദ് ഓര്‍ ജേതാവും ഫ്രഞ്ച് താരവുമായ കരിം ബന്‍സേമയാണ് ഒടുവില്‍ ഒന്‍പതാം നമ്പര്‍ ജേഴ്സി അണിഞ്ഞിരുന്നത്.