super-league

TOPICS COVERED

സൂപ്പർ ലീഗ് കേരളയിൽ ആവേശമുയര്‍ത്തി സൂപ്പർ പാസ് കേരള ക്യാംപയിന് കോഴിക്കോട് ആവേശോജ്വല സ്വീകരണം. കാസര്‍കോഡ് നിന്നും ആരംഭിച്ച ക്യാംപയിനില്‍ ഒരു ലക്ഷം പേര്‍ ഭാഗമാകും. വൈകിട്ട് രാമനാട്ടുകരയിലാണ് സമാപനം നടക്കും. 

 

 ഒറ്റക്കെട്ടായി പന്ത് തട്ടാം ക്യാംപയിന് സാഹിത്യ നഗരിയിൽ കടലോളം ആവേശമായിരുന്നു. നിരവധി പേർ പന്ത് തട്ടിയപ്പോൾ, ചിലർ പന്ത് വലക്കകത്താക്കി. ജില്ലയിൽ വലിയ സ്വീകരണം ലഭിച്ചെന്ന് സംഘാടകർ പറഞ്ഞു. 2300 പേര്‍ ക്യാംപയിനില്‍ ഭാഗമായി. ഇന്ന് ദേവഗിരി കോളേജിൽ നിന്നാണ് പരിപാടി ആരംഭിക്കുന്നത്. 22 ദിവസത്തേ പാസ് റിലേക്ക് ശേഷം സെപ്റ്റംബര്‍ ഏഴിന് ക്യാംപയില്‍ കൊച്ചിയില്‍ സമാപിക്കും. 

ENGLISH SUMMARY:

Enthusiastic reception for Super Pass Kerala Camp in Kozhikode