super-league-kerala
  • ഫുട്ബോള്‍ ആരവം വീണ്ടും; സൂപ്പര്‍ ലീഗ് കേരള തുടങ്ങുന്നു
  • മിഡില്‍ ഈസ്റ്റില്‍ മല്‍സരങ്ങള്‍ മനോരമ മാക്സില്‍

ലോകമെമ്പാടുമുള്ള ഫുട്ബാൾ ആരാധകരെ ആവേശത്തിലാഴ്ത്താൻ സൂപ്പർ ലീഗ് കേരളയുടെ ആദ്യ സീസണ് ഇന്ന് തുടക്കം. വർണാഭമായ ഉദ്ഘാടന ചടങ്ങും തുടര്‍ന്നുള്ള മത്സരങ്ങളും മിഡിൽ ഈസ്റ്റ് പ്രേക്ഷകര്‍ക്ക് മനോരമമാക്സില്‍ കാണാം. സൂപ്പര്‍ ലീഗ് കേരള മല്‍സരങ്ങള്‍ മിഡില്‍ ഈസ്റ്റിലെ ലക്ഷക്കണക്കിന് മലയാളികളിലേക്ക് തല്‍സമയം എത്തുന്നത് മനോരമ മാക്സ് വഴി മാത്രം.


ഫോഴ്സ് കൊച്ചി എഫ്.സിയും മലപ്പുറം എഫ്.സിയും തമ്മിൽ ഏറ്റുമുട്ടുന്ന ഉദ്ഘാടന മത്സരം വൈകിട്ട് എട്ടിന് കൊച്ചി ജവഹർലാൽ നെഹ്റു ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ അരങ്ങേറും. മത്സരത്തിന് മുന്നോടിയായി നടക്കുന്ന വർണാഭമായ ഉദ്ഘാടന ചടങ്ങിൽ ബോളിവുഡ് താരം ജാക്വിലിന്‍ ഫെർണാണ്ടസ്, ഡബ്സി, ഡ്രമ്മര്‍ ശിവമണി  തുടങ്ങിയവർ അണിനിരക്കും.

മനോരമമാക്സിലൂടെ മിഡിൽ ഈസ്റ്റിലെ ഫുട്ബോള്‍ ആരാധകരിലേക്ക് സൂപ്പർ ലീഗ് കേരളയുടെ ആവേശം എത്തിക്കുന്നതിൽ അതിയായ സന്തോഷമുണ്ടെന്ന് സൂപ്പർ ലീഗ് കേരള സി.ഇ.ഒ മാത്യു ജോസഫ് പറഞ്ഞു. കേരളത്തിന്റെ ഫുട്ബോൾ സംസ്കാരത്തെ സൂപ്പര്‍ ലീഗ് ലോകമെങ്ങും എത്തിക്കും. പ്രാദേശിക പ്രതിഭകളുടെയും രാജ്യാന്തര താരങ്ങളുടെയും ആവേശവും ഊർജവും രാജ്യത്തിന് പുറത്തുള്ള പ്രേക്ഷകരും ആസ്വദിക്കണമെന്നാണ് ആഗ്രഹമെന്നും  അദ്ദേഹം പറഞ്ഞു.

ഫോഴ്സ് കൊച്ചി എഫ്.സി, മലപ്പുറം എഫ്.സി, കാലിക്കറ്റ് എഫ്.സി, കണ്ണൂർ വാരിയേഴ്സ് എഫ്.സി,തിരുവനന്തപുരം കൊമ്പൻസ് എഫ്.സി, മാജിക് തൃശൂർ എഫ്.സി എന്നീ ആറു ഫ്രാഞ്ചൈസികളാണ് സൂപ്പര്‍ലീഗ് കേരളയിലുള്ളത്. കൊച്ചി, തിരുവനന്തപുരം, മഞ്ചേരി, കോഴിക്കോട് എന്നിവയാണ് ആദ്യ സീസണിലെ പ്രധാന വേദികള്‍. ഇന്ത്യയില്‍ ഫുട്ബോള്‍ പ്രേമത്തിന്റെ തലസ്ഥാനം എന്ന കേരളത്തിന്‍റെ പെരുമ ഊട്ടിയുറപ്പിക്കാന്‍ സൂപ്പര്‍ലീഗ് കേരളയിലൂടെ സാധിക്കുമെന്ന് ഉറപ്പാണ്. ഇന്ത്യന്‍ ഫുട്ബോളില്‍ നാഴികക്കല്ലാകും ഈ സംരംഭം.

ENGLISH SUMMARY:

The inaugural season of Super League Kerala kicks off today, with live streaming available for viewers in the Middle East exclusively on ManoramaMax. The opening match between Force Kochi FC and Malappuram FC will take place at 8 PM at Kochi's Jawaharlal Nehru International Stadium, preceded by a vibrant ceremony featuring Bollywood star Jacqueline Fernandez, musician Sivamani, and others. Super League Kerala CEO, Mathew Joseph, expressed excitement about bringing the league’s energy to Middle Eastern football fans, aiming to showcase Kerala's football culture globally. Six franchise teams, including Force Kochi FC and Malappuram FC, will compete across venues in Kochi, Thiruvananthapuram, Manjeri, and Kozhikode. The league is expected to become a milestone in Indian football, further solidifying Kerala's status as the heart of Indian football passion.