കേരള സൂപ്പര്‍ ലീഗ് ഫുട്ബോളില്‍ തിരുവനന്തപുരം കൊമ്പന്‍സിന്റെ ഹോം ഗ്രൗണ്ട് അരങ്ങേറ്റം ഇന്ന്. ചന്ദ്രശേഖര്‍ നായര്‍ സ്റ്റേഡിയത്തില്‍ വൈകിട്ട് 7ന് നടക്കുന്ന മത്സരത്തില്‍ കൊമ്പന്‍സ് തൃശൂര്‍ മാജിക് എഫ്.സി.യെ നേരിടും. സ്വന്തം കാണികള്‍ക്ക് മുന്നില്‍ ആദ്യ മത്സരത്തിനിറങ്ങുന്നതിന്റെ ആവേശത്തിലാണ് താരങ്ങളും കോച്ചിങ് സ്റ്റാഫും.
ഹോം ഗ്രൗണ്ടായ ചന്ദ്രശേഖര്‍ നായര്‍ സ്റ്റേഡിയത്തില്‍ വൈകിട്ട് നടക്കുന്ന അരങ്ങേറ്റ മത്സരത്തിന്റെ അവസാന പരിശീലനത്തിലാണ് കൊമ്പന്‍സ്. ബ്രസീലുകാരന് സെര്‍ജിയോ അലക്സാണ്ട്രോയുടെ പരിശീലനത്തില്‍ നാട്ടുകാരായ താരങ്ങള്‍ക്കൊപ്പം ആറ് ബ്രസീലിയന്‍ താരങ്ങളും ചേരുമ്പോള്‍ ബ്രസീലിയന്‍ ഫുട്ബോളിന്റെ ചാരുത അനന്തപുരിക്ക് വിരുന്നാകും. സ്വന്തം ആരാധകര്‍ക്ക് മുന്നില്‍ കളിക്കുന്നതില്‍ വിദേശി സ്വദേശി താരങ്ങള്‍ ഒരുപോലെ ആവേശത്തിലാണ്.