TOPICS COVERED

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ആര്‍സനലിനെ അട്ടിമറിച്ച് ബോണ്‍മത്ത്. പിന്നില്‍ നിന്ന ശേഷം തിരിച്ചടിച്ച മാഞ്ചസ്റ്റര്‍ യുണൈറ്റഡും ടോട്ടനം ഹോട്സ്പറും വിജയിച്ചു.  ഒരുമാസത്തിലേറെ നീണ്ട കാത്തിരിപ്പിനൊടുവിലാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വിജയവഴിയില്‍ എത്തിയത്. 

പോയിന്റ് നിലയില്‍ ഒന്നാം സ്ഥാനം മോഹിച്ചിറങ്ങിയ ആര്‍സനലിനെ എതിരില്ലാത്ത രണ്ടുഗോളുകള്‍ക്കാണ് ബോണ്‍മത്ത് വീഴ്ത്തിയത്. പ്രതിരോധതാരം വില്യം സാലിബ ആദ്യപകുതയില്‍ ചുവപ്പുകാര്‍ഡ് കണ്ടതോടെ ആര്‍സനല്‍ പത്തുപേരിലേക്ക് ഒതുങ്ങി. 70ാം മിനിറ്റില്‍ റയാന്‍ ക്രിസ്റ്റി ബോണ്‍മത്തിന് ലീഡ് നല്‍കി. ഒന്‍പത് മിനിറ്റിനകം പെനല്‍റ്റിയിലൂടെ ജസ്റ്റിന്‍ ക്ലൈവെര്‍ട്ട് ജയമുറപ്പിച്ചു.

മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ബ്രെന്റ്ഫോഡിനെ 2–1ന് തോല്‍പിച്ചു. ആദ്യപകുതിയുടെ ഇഞ്ചുറി ടൈമലാണ്  യുണൈറ്റഡിനെതിരെ ബ്രെന്റ്ഫോഡ് ലീഡെടുത്തത്. യുവതാരങ്ങളായ അലഹാന്ദ്രോ ഗര്‍ണാച്ചോയും റാസ്മസ് ഹൊയ്്ലൂണും ഓള്‍ട്രാഫോഡില്‍ തിരിച്ചുവരവിന് വഴിയൊരുക്കി.

ടോട്ടനം ഹോട്സ്പറിന്റെ തിരിച്ചുവരവ് കണ്ട മല്‍സരത്തില്‍ 18ാം മിനിറ്റിലാണ്  െവസ്റ്റ് ഹാം മുന്നിലെത്തിയത്. എന്നാല്‍ എട്ടുമിനിറ്റിനിടെ മൂന്നുഗോളടിച്ച ടോട്ടനംഹോട്സ്പര്‍ 4–1ന് ജയിച്ചുകയറി.

ENGLISH SUMMARY:

Bournemouth end Arsenal's unbeaten run in Premier League 2024-25 season