ശ്രീകണ്ഠീരവ സ്റ്റേഡിയത്തില്‍ സുനില്‍ ഛേത്രിയുടെ ചിരി നിറഞ്ഞു. നാല്‍പത് വയസും 126 ദിവസവും പ്രായമുള്ള ഛേത്രിയുടെ ഹാട്രിക്..ഐഎസ്എല്ലില്‍ ഹാട്രിക് നേടുന്ന പ്രായമേറിയ താരമെന്ന റെക്കോര്‍ഡ് ഇന്ത്യന്‍ ഇതിഹാസം സ്വന്തം പേരില്‍ കുറിച്ചു. റയാന്‍ വില്യംസിന്‍റെ ക്രോസില്‍ നിന്നും മനോഹരമായ ഹെഡറില്‍ എട്ടാം മിനിറ്റില്‍ ഗോള്‍. പിന്നീട് 73ല്‍, 90 ാം മിനിറ്റില്‍ അടുത്ത ക്ലാസ് ഫിനിഷ്. ഛേത്രിയുടെ മിന്നും പ്രകടനത്തിന്‍റെ മികവില്‍ കേരള ബ്ലാസ്റ്റേഴ്സിനെതിരെ 4–2 ന്‍റെവിജയമാണ് ഛേത്രിയുടെ ബെംഗളൂരു നേടിയത്.
ഹൈദരാബാദ് താരമായ ബര്‍ത്തലോമി ഒഗ്ബച്ചെ കഴിഞ്ഞ വര്‍ഷം എഫ്.സി ഗോവയ്ക്കെതിരെ കുറിച്ച റെക്കോര്‍ഡാണ് ഛേത്രി പഴങ്കഥയാക്കിയത്. റെക്കോര്‍ഡ് നേടുമ്പോള്‍ 38 വയസും 96 ദിവസവുമായിരുന്നു ഒഗ്ബച്ചെയുടെ പ്രായം. ഐഎസ്എല്ലിലെ ഓൾടൈം ഗോൾ സ്കോറർമാരുടെ പട്ടികയിലും ഛേത്രിയാണ് ഒന്നാമന്‍.
ഈ വര്‍ഷം ആദ്യമാണ് ഛേത്രി രാജ്യാന്തര മല്‍സരങ്ങളില്‍ നിന്ന് വിരമിച്ചത്. 19 വർഷം ഇന്ത്യയുടെ മുന്നേറ്റനിരയിൽ ‘ഗോൾ ഗാരന്റി’യുടെ മറുവാക്കായി നിലയുറപ്പിച്ച താരം 151–ാം രാജ്യാന്തര മല്‍സരത്തിലാണ് വിരമിച്ചത്.