ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്ക് വീണ്ടും തോല്‍വി. ആസ്റ്റന്‍ വില്ലയോടാണ് ഇക്കുറി പരാജയപ്പെട്ടു. പോയിന്റ് നിലയില്‍ സിറ്റി ആറാം സ്ഥാനത്തായി. ആര്‍സനല്‍ ക്രിസ്റ്റല്‍ പാലസിനെ 5–1ന് തകര്‍ത്തു. ലാ ലീഗയില്‍ ബാര്‍സിലേനയെ തോല്‍പിച്ച് അത്്ലറ്റികോ മഡ്രിഡ് പോയിന്റ് നിലയില്‍ ഒന്നാം സ്ഥാനത്തെത്തി.
പന്ത്രണ്ട് മല്‍സരങ്ങള്‍ക്കിടയിലെ ഒന്‍പതാം തോല്‍വി. ഗാര്‍ഡിയോളയുടെയും സിറ്റിയുടെയും ദുരിതകാലത്തിന് അറുതിയില്ല. ആസ്റ്റന്‍ വില്ലയോട് തോറ്റത് 2–1ന്. 16ാം മിനിറ്റില്‍ തന്നെ ജോണ്‍ ഡ്യൂറന്‍ വിഡിയോ ഗെയിം സ്റ്റൈല്‍ ഗോളില്‍ വില്ലയെ മുന്നിലെത്തിച്ചു. രണ്ടാം പകുതിയില്‍ മോര്‍ഗന്‍ റോജേഴ്സുമാണ് വില്ലയുടെ ലീഡ് ഉയര്‍ത്തിയത്. ഇഞ്ചുറി ടൈമിലാണ് ഫില്‍ ഫോഡന്‍ സിറ്റിയുടെ ആശ്വാസഗോള്‍ കണ്ടെത്തിയത്.
ഗബ്രിയല്‍ ജിസ്യൂസിന്റെ ഇരട്ടഗോള്‍ മികവിലാണ് ആര്‍സനല്‍ ക്രിസ്റ്റല്‍ പാലസിനെ 5–1ന് തകര്‍ത്തത്. ജയത്തോടെ 33 പോയിന്റുമായി മൂന്നാമതാണ് ആര്‍സനല്‍. ലാ ലീഗയില്‍ ബാര്‍സിലോനയെ ഇഞ്ചുറി ടൈമില്‍ തോല്‍പിച്ച് അത്്ലറ്റികോ മഡ്രിഡ് പോയിന്റ് നിലയില്‍ മുന്നിലെത്തി. അലക്സാണ്ടര്‍ സോര്‍ലോതാണ് വിജയഗോള്‍ നേടിയത്. പെഡ്രിയുടെ ഗോളില്‍ 30ാം മിനിറ്റില്‍ മുന്നിലെത്തിയ ശേഷമാണ് ബാര്‍സ തോറ്റത്. അറുപതാം മിനിറ്റില്‍ ഡി പോള്‍ അത്്ലറ്റിക്കോയുടെ സമനില ഗോള്‍ നേടി. അഞ്ചുമല്‍സരങ്ങളില്‍ ബാര്‍സയുടെ മൂന്നാം തോല്‍വിയാണ്