ബംഗാളിന് സന്തോഷഭരിതമായ ഹാപ്പി ന്യൂ ഇയര്‍. സന്തോഷ് ട്രോഫി ഫൈനലില്‍ മറുപടിയില്ലാത്ത ഒരു ഗോളിന് കേരളത്തെ തോല്‍പ്പിച്ചാണ് ബംഗാള്‍ പുതുവര്‍ഷരാവ് ആഘോഷമാക്കിയത്. വിട്ടുവീഴ്ചയില്ലാത്ത പ്രതിരോധം ഇരുടീമും പുറത്തെടുത്ത മല്‍സരത്തിന്റെ ഇന്‍ജുറി ടൈമിലാണ് ബംഗാളിന്റെ വിജയഗോള്‍. കേരളത്തിന്റെ പ്രതിരോധനിരയുടെ പിഴവ് മുതലെടുത്ത് റോബി ഹന്‍സ്ദയാണ്. ബംഗാളിന്റെ 33–ാം കിരീടനേട്ടം കൂടിയാണിത്.
ബംഗാളിന്റെ നീക്കങ്ങളോടെയാണ് മത്സരം തുടങ്ങിയത്. ആദ്യ പകുതിയിൽ രണ്ടു മിനിറ്റാണ് അധിക സമയമായി അനുവദിച്ചത്. പക്ഷേ ഈ സമയത്തും ഇരു ടീമുകൾക്കും ഗോളടിക്കാനായില്ല. ഇന്‍ജുറി ടൈമിലാണ് കേരളത്തിന്റെ നെഞ്ച് തകര്‍ത്ത് ബംഗാളിന്റെ വിജയഗോള്‍ പിറന്നത്.