TOPICS COVERED

കരിയറിലെ 24-ാം വര്‍ഷമാണ് സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ വാങ്കഡെയില്‍ നിന്ന് ക്രിക്കറ്റ് ലോകത്തെ കണ്ണീരണിയിച്ചത്. കരിയറിലെ 24ാം വര്‍ഷം എന്തുചെയ്യുന്നുവെന്ന് ക്രിസ്റ്റ്യാനോയോടാണ് ചോദ്യമെങ്കില്‍ മറുപടി ഗോളടിച്ചുകൊണ്ടേയിരിക്കുന്നു എന്നായിരിക്കും. മൂന്നാഴ്ച്ചയ്ക്കകം 40 തികയുന്ന ക്രിസ്റ്റ്യാനോ, മറ്റാര്‍ക്കും അവകാശപ്പെടനാനില്ലാത്ത ചരിത്രനേട്ടമാണ് ഇന്നലെ കുറിച്ചത്. ആരുണ്ടെന്‍റെ റെക്കോര്‍ഡ് തകര്‍ക്കാനെന്ന് ക്രിസ്റ്റ്യാനോ ചോദിച്ചാല്‍ കായികലോകം നിശ്ബ്ദമാകും. 

ക്രിസ്റ്റ്യാനോയുടെ ബൂട്ടില്‍നിന്നുള്ള ഊര്‍ജവുംപേറി  ഗോള്‍വര കടക്കാന്‍ കാല്‍പന്തിന് ഭാഗ്യം ലഭിക്കുന്നത് തുടര്‍ച്ചയായ 24–ാം വര്‍ഷം.  പെലയുടെയും  മറഡോണയുടെയും മെസിയുടെയുമൊക്കെ ഊര്‍ജം ആവാഹിച്ചിട്ടുണ്ടെങ്കിലും കാല്‍നൂറ്റാണ്ടിനടുത്ത് ഒരു കാല്‍ക്കീഴില്‍ തിളങ്ങിനില്‍ക്കാന്‍ ഒരു പന്തിനും കഴിഞ്ഞിട്ടില്ല. പ്രീമിയര്‍ ലീഗും ലാ ലീഗയും സീരി എയും പ്രോ ലീഗും ലോകകപ്പും  യൂറോകപ്പുമെല്ലാം അടിക്കാവാണ പോര്‍ച്ചുഗീസുകാരന്‍റെ രാജകീയ യാത്ര വിവരിക്കാന്‍ ബ്രിട്ടീഷ് കമന്റേറ്റര്‍ പീറ്റര്‍ ഡ്രൂറിയെ തന്നെ കടമെടുക്കാം

ലിസ്ബണും മാഞ്ചസ്റ്റര്‍ മഡ്രിഡും ടൂറിനും കടന്നുന്ന് റിയാദിലെത്തിനില്‍ക്കുമ്പോള്‍ ഗോള്‍ നേട്ടം 917.  2002  ഒക്ടോബര്‍ ഏഴിന് ലിസ്ബണിലെ കൗമാരവിസ്മയം ആദ്യഗോള്‍ നേടുമ്പോള്‍ ലയണല്‍ മെസിക്ക് പ്രായം 15 വയസ്.  രണ്ടുപതിറ്റാണ്ട് പൂര്‍ത്തിയാക്കിയ പ്രഫഷണല്‍ ഫുട്ബോള്‍ കരിയറില്‍ ഗോളടിക്കാതൊരു വര്‍ഷം ഇതുവരെ മെസി അവസാനിപ്പിച്ചിട്ടില്ല. പെലെയുടെയും മറഡോണയുടെയും വര്‍ഷക്കണക്കെടുത്താലും ക്രിസ്റ്റ്യാനൊയുടെ തട്ട് താണിരിക്കും. പെലെയുടെ കരിയര്‍ നീണ്ടത് 21 വര്‍ഷം. എല്ലാ സീസണിലും പെലെയും ഗോളടിച്ചിട്ടുണ്ട്. എന്നാല്‍ കലണ്ടര്‍ വര്‍ഷെത്ത ഗോള്‍കണക്ക് ഫിഫയുടെ പക്കല്‍പോലുമില്ല. കണക്കുണ്ടെങ്കില്‍ തന്നെ ക്രിസ്റ്റ്യാനൊയെ മറികടക്കില്ല. 22 വര്‍ഷമാണ് മറഡോണയുടെ കരിയര്‍ നീണ്ടത്. പരുക്കും ലഹരിമരുന്ന് ഉപയോഗിച്ചതിന് വിലക്കുമൊക്കെയായി എല്ലാ വര്‍ഷവും ഗോളെന്ന േനട്ടം മറഡോണയ്ക്ക് അന്യം. ഇത്രയും കാലം ഗോളടിച്ച് മുന്നേറാന്‍ ക്രിസ്റ്റ്യാനോയ്ക്ക് കഴിഞ്ഞതെന്തുകൊണ്ടെന്ന ചോദിച്ചാല്‍ മറുപടി അച്ചടക്കം എന്നായിരിക്കും. മകന്‍ ക്രിസ്റ്റ്യാനൊ ജൂനിയറിനൊപ്പം കളത്തിലിറങ്ങണമെന്നാണ് ആഗ്രഹമെന്ന് ക്രിസ്റ്റ്യാനൊ പറഞ്ഞപ്പോള്‍ ലോകം അവിശ്വസിക്കാത്തത് ഇതിഹാസത്തിന് അസാധ്യമായി ഒന്നുമില്ലെന്ന ഉറപ്പുള്ളതുകൊണ്ട്. ഇനി ക്രിസ്റ്റ്യാനൊ കുറിച്ച റെക്കോര്‍ഡ് തകര്‍ക്കാന്‍ കെല്‍പ്പുള്ള മറ്റൊരാളുണ്ടെങ്കിലത് അത് ലയണല്‍ മെസി മാത്രവും 

ENGLISH SUMMARY:

Cristiano Ronaldo creates history by scoring in 24 consecutive calendar years