രാജസ്ഥാന്‍ റോയല്‍സ് താരമായിരുന്ന യുസ്‍വേന്ദ്ര ചഹല്‍ ഇത്തവണ കൂടുമാറി പഞ്ചാബ് കിങ്സിലേക്കാണ്. ഐപിഎല്‍ ലേല ചരിത്രത്തിലെ ഏറ്റവും വിലയേറിയ സ്പിന്നറായാണ് താരം മാറുന്നത്. താര ലേലത്തിന് മുന്നോടിയായി രാജസ്ഥാന്‍ റോയല്‍സ് നിലനിര്‍ത്താത്തെ താരങ്ങളിലൊരാളാണ് ചഹല്‍. രാജസ്ഥാന്‍റെ ഈ നീക്കം ഇപ്പോള്‍ ചഹലിന് തന്നെ ലോട്ടറിയായി. നിലനിര്‍ത്തിയ താരങ്ങളില്‍ ഏറ്റവും വലിയ തുക ശമ്പളം നല്‍കുന്ന സഞ്ജുവിനൊപ്പമാണ് ചഹലിന്‍റെ ലേല തുക. Also Read: ആരാണ് റാസിഖ് സലാം? ആര്‍സിബി 6 കോടി എറിഞ്ഞ് സ്വന്തമാക്കിയത് എന്തിന്...
ഇന്ത്യന്‍ താരം യുസ്‍വേന്ദ്ര ചഹല്‍ 18 കോടി രൂപയ്ക്കാണ് പഞ്ചാബ് കിങ്സിലേക്ക് എത്തുന്നത്. പഞ്ചാബ് കിങ്സും ലക്നൗ സൂപ്പര്‍ ജയ്ന്‍റ്സും ആരംഭിച്ച ലേലത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവും സണ്‍ റൈസേഴ്സ് ഹൈദരാബാദും ചേര്‍ന്നെങ്കിലും പഞ്ചാബിന്‍റെ പണക്കിഴിക്ക് മുന്നില്‍ മറ്റു ടീമുകള്‍ പിന്മാറുകയായിരുന്നു. 2013 മുതല്‍ ഐപിഎല്‍ കളിക്കുന്ന ചഹല്‍ 160 മത്സരങ്ങളില്‍ നിന്നായി 205 വിക്കറ്റ് ചഹല്‍ നേടിയിട്ടുണ്ട്. 2024 സീസണില്‍ 18 വിക്കറ്റാണ് നേടിയത്.
രാജസ്ഥാന്‍ റോയല്‍സ് ആറു താരങ്ങളെയാണ് ലേലത്തിന് മുന്നോടിയായി നിലനിര്‍ത്തിയത്. ഇതില്‍ ക്യാപ്റ്റന്‍ സഞ്ജു സാസംണിനും ഓപ്പണര്‍ യശ്വസി ജയ്സ്വാള്‍ 18 കോടി രൂപ വീതമാണ് ശമ്പളം. റിയാന്‍ പാരഗ്, ധ്രുവ് ജുറൈല്‍ എന്നിവര്‍ക്ക് 14 കോടി രൂപ വീതവും. ഷിംറോണ്‍ ഹെറ്റ്മെയറാണ് നിലനിര്‍ത്തിയ ഏക വിദേശതാരം. ഹെറ്റ്മെെയര്‍ക്ക് 11 കോടി രൂപ നല്‍കും. സന്ദീപ് ശര്‍മയ്ക്ക് 4 കോടി രൂപയാണ് ശമ്പളം.
മൂന്ന് താരങ്ങളെയാണ് രാജസ്ഥാന്‍ ലേലത്തിലൂടെ സ്വന്തമാക്കിയത്. ജോഫ്ര ആർച്ചർ - 12.5 കോടി, മഹേഷ് തീക്ഷണ - 4.4 കോടി, വനിന്ദു ഹസരംഗ– 5.25 കോടി.