2025 ഐപിഎൽ മുതൽ രാജസ്ഥാൻ റോയൽസിൻറെ വിക്കറ്റ് കീപ്പർ സ്ഥാനത്ത് നിന്നും സഞ്ജു സാംസൺ മാറിയേക്കുമെന്ന് സൂചന. വരുന്ന സീസണിൽ ഫീൽഡർ റോളിലേക്ക് മാറാനും ധ്രുവ് ജുറെലിനെ കീപ്പർ സ്ഥാനത്തേക്ക് കൊണ്ടുവരാനും ശ്രമിക്കുന്നു എന്ന കാര്യം സഞ്ജു സാംസൺ തന്നെയാണ് വ്യക്തമാക്കിയത്. ടെസ്റ്റിൽ ഇന്ത്യയുടെ രണ്ടാം വിക്കറ്റ് കീപ്പറായി ഉയർത്തിയ ശേഷം ജുറൈലുമായി സഞ്ജു ഇക്കാര്യം സംസാരിച്ചിട്ടുമുണ്ട്.
വരുന്ന സീസണിൽ ഇരുവരും വിക്കറ്റ് കീപ്പിങ് ജോലി പങ്കിടുകയാണ് ചെയ്യുക എന്ന സൂചനയാണ് സഞ്ജു നൽകുന്നത്. ടെസ്റ്റ് വിക്കറ്റ് കീപ്പറായിരിക്കുന്ന താരത്തിന്ന് ഐപിഎല്ലിൽ അവസരം നൽകേണ്ടതുണ്ട്. അതൊരു ചർച്ചയാണ്. എനിക്ക് തോന്നുന്നത് കീപ്പിങ് പങ്കിടമാമെന്നാണ്. ഫീൽഡറായി ഞാൻ ടീമിനെ നയിച്ചിട്ടില്ല. അതൊരു വെല്ലുവിളിയാകുമെന്ന് കരുതാം. കുറച്ചു മത്സരങ്ങളിൽ കീപ്പറാകാം എന്ന് അവനോട് പറഞ്ഞിട്ടുണ്ട്. എബി ഡിവില്ലിയേഴ്സിൻ്റെ യൂട്യൂബ് ചാനലിലെ ചാറ്റിലായിരുന്നു സഞ്ജു സാംസണിന്റെ പ്രതികരണം
ഇംഗ്ലണ്ടിനെതിരെ നടന്ന ടെസ്റ്റ് പരമ്പരയിലാണ് ജൂറെൽ ടെസ്റ്റിൽ അരങ്ങേറ്റം കുറിച്ചത്. റിഷഭ് പന്ത് പൂർണ ഫിറ്റ്നസിലേക്ക് തിരിച്ചെത്തിയതോടെ ജുറെലിന് ടീമിൽ സ്ഥാനം നഷ്ടമായി. 2025 സീസണിന് മുന്നോടിയായി രാജസ്ഥാൻ നിലനിർത്തിയവ നാലു പേരിൽ ജുറെലുണ്ട്. 14 കോടി രൂപയ്ക്കാണ് താരത്തെ രാജസ്ഥാൻ നിലനിർത്തിയത്. 18 കോടി രൂപ നൽകിയാണ് ക്യാപ്റ്റൻ സഞ്ജു സാസംണിനെ നിലനിർത്തിയത്.