ഐപിഎല്‍ 18-ാം സീസണില്‍ മുംബൈ ഇന്ത്യന്‍സിന്‍റെ ഉദ്ഘാടന മത്സരത്തില്‍ രോഹിത് ശര്‍മയ്ക്ക് നിരാശ. നാല് പന്ത് നേരിട്ട രോഹിത് ആദ്യ ഓവറില്‍ ഡക്കിന് പുറത്താവുകയായിരുന്നു. ഖലീൽ അഹമ്മദ് എറിഞ്ഞ പന്ത് ലെഗ് സൈഡിലേക്ക് ഫ്ലിക്ക് ചെയ്യാൻ രോഹിത് ശ്രമിച്ചെങ്കിലും പന്ത് നേരെ ശിവം ദുബെയുടെ കൈയിലെത്തുകയായിരുന്നു.
ഇതോടെ അനാവശ്യമായൊരു റെക്കോര്‍ഡും രോഹിത് സ്വന്തം പേരിലാക്കി. ഐപിഎല്ലില്‍ ഇത് 18-ാം തവണയാണ് രോഹിത് ശര്‍മ ഡ്കിന് പുറത്താകുന്നത്. ഏറ്റവും കൂടുതല് തവണ ഡക്കിന് പുറത്തായ താരമെന്ന റെക്കോര്‍ഡിനൊപ്പമാണ് രോഹിത് എത്തിയത്. ഓസ്ട്രേലിയന്‍ താരം ഗ്ലെന്‍ മാക്സ്‍വെല്‍, ദിനേശ് കാര്‍ത്തിക്ക് എന്നിവര്‍ക്കൊപ്പമാണ് രോഹിത്.
ടോസ് നേടി ബൗളിങ് തിരഞ്ഞെടുത്ത ചെന്നൈ സൂപ്പര്‍ കിങ്സിന് തീരുമാനം പിഴച്ചില്ല. തുടരെ വിക്കറ്റുകള്‍ പോയതോടെ മുംൈബ ഇന്ത്യന്‍സിന് 20 ഓവറില്‍ 155 റണ്‍സ് മാത്രമാണ് നേടാനായത്. 31 റണ്‍സെടുത്ത തിലക് വര്‍മ ടോപ് സ്കോറര്‍. നൂര്‍ അഹ്മ്മദ് ചെന്നൈയ്ക്കായി നാലുവിക്കറ്റ് വീഴ്ത്തി. ഖലീല്‍ അഹമ്മദിന് മൂന്നു വിക്കറ്റുണ്ട്.
ഹര്‍ദിക് പാണ്ഡ്യ കളിക്കാത്ത മത്സരത്തില്‍ സൂര്യകുമാര്‍ യാദവാണ് ടീമിനെ നയിക്കുന്നത്.