Image: (AP Photo/Ajit Solanki)

Image: (AP Photo/Ajit Solanki)

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ നടന്ന മല്‍സരത്തില്‍ സ്റ്റാര്‍ സ്പിന്നര്‍ സായ് കിഷോറിനെ തെറി വിളിച്ച് മുംബൈ ക്യാപ്റ്റന്‍ ഹാര്‍ദിക്  പാണ്ഡ്യ. ഗുജറാത്ത് ഉയര്‍ത്തിയ 197 റണ്‍സിന്‍റെ വിജയലക്ഷ്യം പിന്തുടരുന്നതിനിടെയാണ് ഗ്രൗണ്ടില്‍ നാടകീയ സംഭവങ്ങളുണ്ടായത്. ഹാര്‍ദികിന്‍റെ തെറിവിളി ക്യാമറ മൈക്കില്‍ പതിഞ്ഞില്ലെങ്കിലും ചുണ്ടുകളനക്കുന്നതില്‍ നിന്നും വാക്ക് വ്യക്തമാണെന്ന് വിഡിയോയില്‍ കാണാം. 

Mumbai Indians' captain Hardik Pandya, right, and Gujarat Titans' Sai Kishore exchange words during the Indian Premier League cricket match between Gujarat Titans and Mumbai Indians at Narendra Modi Stadium in Ahmedabad, India, Saturday, March 29, 2025. (AP Photo/Ajit Solanki)

Mumbai Indians' captain Hardik Pandya, right, and Gujarat Titans' Sai Kishore exchange words during the Indian Premier League cricket match between Gujarat Titans and Mumbai Indians at Narendra Modi Stadium in Ahmedabad, India, Saturday, March 29, 2025. (AP Photo/Ajit Solanki)

കളിയുടെ പതിനഞ്ചാം ഓവറിലായിരുന്നു സംഭവം. ആദ്യം രണ്ട് ഡോട്ട് ബോളുകളാണ് സായ്  എറിഞ്ഞത്. മൂന്നാമത്തെ പന്ത് ഹാര്‍ദിക് ബൗണ്ടറിയിലേക്ക് പറത്തി. നാലാമത്തേതും ഡോട്ട് ബോളെറിഞ്ഞതോടെ ഹാര്‍ദികിന് സംയമനം നഷ്ടമാവുകയായിരുന്നു. സായ് കിഷോറിനെ തറപ്പിച്ച് നോക്കി തെറി വിളിച്ച ഹാര്‍ദിക് മല്‍സരശേഷം സായിയെ ആശ്ലേഷിച്ചാണ് മടങ്ങിയത്. അഞ്ചുതവണ ചാംപ്യന്‍മാരായ മുംബൈയുടെ ക്യാപ്റ്റനായി ഹാര്‍ദിക് ഈ സീസണില്‍ മടങ്ങിയെത്തുകയായിരുന്നു. ഗുജറാത്തിനെതിരെ ടോസ് നേടിയ മുംബൈ ബോള്‍ ചെയ്യാനാണ് തീരുമാനിച്ചത്. 

ബാറ്റിങിനിറങ്ങിയ ഗുജറാത്ത് തുടക്കം മുതല്‍ ആക്രമിച്ച് കളിച്ചു. ഗില്ലും സായ് സുദര്‍ശനും ഉറച്ച് നിന്നതോടെ പവര്‍പ്ലേ അവസാനിക്കുമ്പോള്‍ തന്നെ ഗുജറാത്തിന്‍റെ സ്കോര്‍ 66 ല്‍ എത്തി. രണ്ടാം ഓവറില്‍ മുംബൈ ക്യാപ്റ്റന്‍ ഹാര്‍ദികാണ് ഗില്ലിനെ മടക്കിയത്. 63 റണ്‍സുമായി മികച്ചപ്രകടനം കാഴ്ചവച്ചാണ് സായ് സുദര്‍ശന്‍ മടങ്ങിയത്.  സീസണിലെ ഗുജറാത്തിന്‍റെ ആദ്യ ജയമാണിത്.  

ചേസിങിനിറങ്ങിയ മുംബൈക്കായി രോഹിത് ശര്‍മ തകര്‍ത്തടിക്കാന്‍ തുടങ്ങിയെങ്കിലും മുംബൈയെ ഞെട്ടിച്ച് സിറാജ് വിക്കറ്റ് വീഴ്ത്തി. മൂന്നാം ഓവറില്‍ റയാല്‍ റിക്കല്‍റ്റനെയും സിറാജ് മടക്കിയതോടെ മുംബൈ പ്രതിരോധത്തിലായി. സൂര്യകുമാറും തിലക് വര്‍മയുമാണ് മുംബൈയ്ക്ക് ജീവന്‍ നല്‍കിയത്. ഹാര്‍ദികിനും തിളങ്ങാനായില്ല. 17 പന്തില്‍ 11 റണ്‍സ് മാത്രമാണ് താരത്തിന് നേടാന്‍ കഴിഞ്ഞത്. 

ENGLISH SUMMARY:

Mumbai Indians captain Hardik Pandya was caught on camera abusing Gujarat Titans' star spinner Sai Kishore during a match. While chasing Gujarat’s target of 197 runs, a dramatic incident unfolded on the field. Though Pandya’s words were not picked up by the stump mic, lip-reading from the video made them evident.