Punjab Kings' Glenn Maxwell with teammates celebrates the wicket of Chennai Super Kings' Rachin Ravindra
ഐപിഎലില്‍ ഇന്നത്തെ രണ്ടാം മല്‍സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്സിനെതിരെ പഞ്ചാബ് കിങ്സിന് 18 റണ്‍സ് ജയം. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ്, പ്രിയാന്‍ഷ് ആര്യയുടെ സെഞ്ചുറി മികവിലാണ് 6 വിക്കറ്റ് നഷ്ടത്തില്‍ 219 റണ്‍സെടുത്തത്. 39 പന്തില്‍ ആര്യ സെഞ്ചുറി തികച്ചു. 42 പന്തില്‍ ഒന്‍പത് സിക്സുകളുടേയും ഏഴ് ഫോറുകളുടേയും അകമ്പടിയോടെയായിരുന്നു ആര്യയുടെ ഇന്നിങ്സ്. ശശാങ്ക് സിങ് 52 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ചെന്നൈയ്ക്കായി കോണ്‍വേ 69 റണ്‍സെടുത്തു. തോല്‍വിയോടെ ചെന്നൈ പോയിന്‍റ് പട്ടികയില്‍ ഒന്‍പതാമതായി.