Bengaluru: Delhi Capitals' KL Rahul and Tristan Stubbs celebrate after winning an Indian Premier League (IPL) 2025 T20 cricket match between Royal Challengers Bengaluru and Delhi Capitals, at the M Chinnaswamy Stadium, in Bengaluru, Karnataka, Thursday, April 10, 2025. (PTI Photo/Shailendra Bhojak) (PTI04_10_2025_000474A) *** Local Caption ***

ചിന്നസ്വാമിയില്‍ ഇന്നലെ കെ.എല്‍.രാഹുലിന്‍റെ ദിവസമായിരുന്നു. വെറും അഞ്ച് റണ്‍സെടുത്ത് നില്‍ക്കുമ്പോള്‍ സുന്ദരമായി കൈപ്പിടിയിലൊതുക്കാവുന്ന ക്യാച്ച് നിലത്തുവീഴ്ത്തിയതിന് രജത് പട്ടിദാറും ആര്‍സിബിയും നല്‍കേണ്ടി വന്നത് വലിയ വിലയാണ്. 53 പന്തില്‍ ആറ് സിക്സറുകളും ഏഴ് ഫോറുമടക്കം 93 റണ്‍സാണ് രാഹുല്‍ അടിച്ചു കൂട്ടിയത്. സിക്സറടിച്ച് ഡല്‍ഹിയെ വിജയത്തിലെത്തിച്ചതിന് പിന്നാലെ വര്‍ധിച്ച വീര്യത്തോടെ നെ‍ഞ്ചില്‍ തൊട്ട്, ഗ്രൗണ്ടില്‍ ചൂണ്ടി കെ.എല്‍.രാഹുല്‍ പറഞ്ഞു.. ഇതെന്‍റെ ഗ്രൗണ്ടാണ്. എന്‍റെ ഹോം. വേറെ ആരെക്കാളും നന്നായി എനിക്കീ ഗ്രൗണ്ടിനെ അറിയാം. സിക്സടിക്കാന്‍ ഒരുങ്ങുമ്പോള്‍ എവിടേക്ക് ലക്ഷ്യമിടണമെന്നും അറിയാം'. ഇവിടെ കളിക്കുന്നതില്‍ പരം സന്തോഷമെന്താണുള്ളത്?– കളിച്ചു വളര്‍ന്ന ചിന്നസ്വാമിയില്‍ നിന്ന് രാഹുല്‍ ചോദിക്കുന്നു.  

Bengaluru: Royal Challengers Bengaluru's captain Rajat Patidar drops a catch of Delhi Capitals' KL Rahul during an Indian Premier League (IPL) 2025 T20 cricket match between Royal Challengers Bengaluru and Delhi Capitals, at the M Chinnaswamy Stadium, in Bengaluru, Karnataka, Thursday, April 10, 2025. (PTI Photo/Shailendra Bhojak) (PTI04_10_2025_000423B) *** Local Caption ***

അല്‍പ്പം കുഴപ്പം പിടിച്ച വിക്കറ്റായിരുന്നു. കീപ്പറായി നിന്നത് കൊണ്ട് തന്നെ ബാറ്റര്‍മാര്‍ എങ്ങനെയാണ് കളിക്കുന്നതെന്നും പന്ത് എങ്ങനെയാണ് വരുന്നതെന്നും കൃത്യമായി മനസിലാക്കാന്‍ പറ്റി. അതോടെ കളിക്കേണ്ട ഷോട്ടുകള്‍ മനസില്‍ ഉറപ്പിച്ചെന്നും വിജയശേഷം രാഹുല്‍ പ്രതികരിച്ചു. രാഹുലാണ് പ്ലെയര്‍ ഓഫ് ദ് മാച്ചും. ആര്‍സിബി ഉയര്‍ത്തിയ 164 റണ്‍സെന്ന വിജയലക്ഷ്യം പിന്തുടര്‍ന്ന ഡല്‍ഹിക്ക് തുടക്കത്തില്‍ വിക്കറ്റ് നഷ്ടമായെങ്കിലും പിന്നീട് കളി പിടിച്ചെടുക്കുകയായിരുന്നു. ആറ് വിക്കറ്റിന്‍റെ ഉശിരന്‍ ജയമാണ് ഡല്‍ഹി നേടിയത്.

Bengaluru: Delhi Capitals' KL Rahul plays a shot during an Indian Premier League (IPL) 2025 T20 cricket match between Royal Challengers Bengaluru and Delhi Capitals, at the M Chinnaswamy Stadium, in Bengaluru, Karnataka, Thursday, April 10, 2025. (PTI Photo/Shailendra Bhojak) (PTI04_10_2025_000475B) *** Local Caption ***

അതേസമയം, 17 പന്തില്‍ 37 റണ്‍സെടുത്ത് നിന്ന ഫില്‍ സോള്‍ട്ടിന്‍റെ റണ്ണൗട്ട് ബെംഗളൂരുവിന്‍റെ താളം തെറ്റിച്ചു. പിന്നാലെ വിരാട് കോലിയും മടങ്ങി. ലിയാം ലിവിങ്സറ്റണും ജിതേഷ് ശര്‍മയും തീര്‍ത്തും നിരാശപ്പെടുത്തിയപ്പോള്‍ എട്ടാമനായെത്തിയ ടിം ഡേവിഡാണ് ബെംഗളൂരുവിനെ മെച്ചപ്പെട്ട സ്കോറിലെത്തിച്ചത്. ആദ്യ ഓവറില്‍ 53 റണ്‍സടിച്ച് കൂട്ടിയ ബെംഗളൂരു അവസാന രണ്ട് ഓവറില്‍ 36 റണ്‍സും നേടി. എന്നാല്‍ അതിനിടയിലെ 15 ഓവറുകളില്‍ കേവലം 74 റണ്‍സെടുക്കാനേ ആര്‍സിബിക്ക് കഴിഞ്ഞുള്ളൂ. ഇതിനിടയില്‍ കൊഴിഞ്ഞത് ഏഴ് വിക്കറ്റുകളും.

ENGLISH SUMMARY:

KL Rahul's powerful 93-run knock against Delhi at the Chinnaswamy Stadium ended with a bold celebration. Calling it "his ground", Rahul’s emotional reaction has gone viral, showcasing his deep connection with the stadium where he grew up playing.