Rajasthan Royals' captain Sanju Samson, right, reacts in pain after failing to play a shot during the Indian Premier League cricket match between Delhi Capitals and Rajasthan Royals at Arun Jaitley Stadium in New Delhi, India, Wednesday, April 16, 2025. (AP Photo/Manish Swarup)
ഡല്‍ഹി കാപിറ്റല്‍സ് ഉയര്‍ത്തിയ 189 റണ്‍സ് വിജയലക്ഷ്യം മറികടക്കുന്നതിനായി ഇറങ്ങിയ രാജസ്ഥാന്‍ റോയല്‍സിന് പ്രഹരമേറ്റി ഓപ്പണര്‍ സഞ്ജു സാംസണിന്‍റെ പരുക്ക്. ആറാം ഓവറില്‍ വിപ്രാജിന്റെ പന്ത് നേരിടുന്നതിനിടയിലാണ് സഞ്ജുവിന് പേശീവലിവുണ്ടായത്. വേദന കൊണ്ട് പുളഞ്ഞ സഞ്ജു സഹായം അഭ്യര്‍ഥിച്ചതോടെ ഫിസിയോ എത്തി പരിശോധിച്ചു. പ്രാഥമിക ചികില്‍സ നല്‍കിയെങ്കിലും കടുത്ത വേദനയെ തുടര്‍ന്ന് താരം ക്രീസ് വിടുകയായിരുന്നു.
യശസ്വിക്കൊപ്പം അടിച്ച് കളിക്കാന്‍ തുടങ്ങിയതിന് പിന്നാലെയാണ് ദൗര്‍ഭാഗ്യം. മൂന്ന് സിക്സും രണ്ട് ഫോറുമടക്കം 19 പന്തിലാണ് സഞ്ജു 31 റണ്‍സെടുത്തത്. 11.2 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 100 റണ്‍സെന്ന നിലയിലാണ് രാജസ്ഥാന്‍ റോയല്‍സിപ്പോള്‍. എട്ടുറണ്‍സെടുത്ത റിയാന്‍ പരാഗിന്‍റെ വിക്കറ്റാണ് നഷ്ടമായത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനിറങ്ങിയ ഡല്‍ഹി കാപിറ്റല്‍സ് 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 188 റണ്‍സാണെടുത്തത്. 37 പന്തില്‍ 40 റണ്‍സെടുത്ത അഭിഷേകാണ് ടോപ് സ്കോറര്‍. 32 പന്തില്‍ 38 റണ്‍സുമായി കെ.എല്‍.രാഹുലും 14 പന്തില്‍ 34 റണ്‍സടിച്ച് കൂട്ടിയ അക്ഷര്‍ പട്ടേലും 18 പന്തില്‍ 34 റണ്‍സെടുത്ത ട്രിസ്റ്റനും തിളങ്ങി. കഴിഞ്ഞ കളിയില്‍ തിളങ്ങിയ കരണ്‍ നായരെ സന്ദീപ് ശര്‍മ റണ്‍ഔട്ടാക്കി.