വാങ്കഡെ സ്റ്റേഡിയത്തിൽ മുംബൈ ഇന്ത്യൻസിനു വമ്പന്‍ വിജയം. ചെന്നൈ സൂപ്പർ കിങ്സിനെതിരെ ഒൻപതു വിക്കറ്റ് വിജയമാണ് മുംബൈ സ്വന്തമാക്കിയത്. ചെന്നൈ ഉയര്‍ത്തിയ 177 റൺസ് വിജയലക്ഷ്യം പിന്തുടർന്ന മുംബൈ 15.4 ഓവറിൽ ഒരു വിക്കറ്റു മാത്രം നഷ്ടത്തിൽ വിജയത്തിലെത്തി. 45 പന്തുകൾ നേരിട്ട രോഹിത് ശര്‍മ 76 റൺസുമായി പുറത്താകാതെനിന്നു. ആറു സിക്സുകളും നാലു ഫോറുകളുമാണ് രോഹിത് ബൗണ്ടറി കടത്തിയത്. 30 പന്തിൽ 68 റൺസെടുത്ത സൂര്യകുമാർ യാദവും തിളങ്ങി.