New Delhi: RR's Sanju Samson receives assistance from physio during the Indian Premier League 2025 cricket match between Rajasthan Royals (RR) and Delhi Capitals (DC), at Arun Jaitley Stadium in New Delhi, Wednesday, April 16, 2025. (PTI Photo/Arun Sharma)   (PTI04_16_2025_000534A) *** Local Caption ***

New Delhi: RR's Sanju Samson receives assistance from physio during the Indian Premier League 2025 cricket match between Rajasthan Royals (RR) and Delhi Capitals (DC), at Arun Jaitley Stadium in New Delhi, Wednesday, April 16, 2025. (PTI Photo/Arun Sharma) (PTI04_16_2025_000534A) *** Local Caption ***

TOPICS COVERED

രാജസ്ഥാന്‍ റോയല്‍സിനെതിരെ ഉയര്‍ന്ന അഴിമതി ആരോപണങ്ങളില്‍ നടപടിക്ക് ഫ്രാഞ്ചൈസി. ആരോപണം ഉന്നയിച്ച രാജസ്ഥാന്‍ ക്രിക്കറ്റ് അസോസിയേഷന്‍ അഡ്ഹോക്ക് കമ്മിറ്റി കണ്‍വീനര്‍ ജയ്ദീപ് ബിഹാനിക്കെതിരെ നടപടി വേണമെന്നാണ് ഫ്രാഞ്ചൈസിയുടെ ആവശ്യം. ആരോപണത്തിന് പിന്നാലെ ആര്‍സിഎയും ഫ്രാഞ്ചൈസിയും തമ്മിലുള്ള ബന്ധം വഷളാവുകയാണ്. 

ബിഹാനിക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും, കായിക മന്ത്രിക്കും കായിക സെക്രട്ടറിക്കും ഫ്രാഞ്ചൈസി മാനേജ്മെന്‍റ് പരാതി നല്‍കിയിട്ടുണ്ട്. ടീമിനെതിരെ വന്ന ആരോപണം വ്യാജവും അടിസ്ഥാനരഹിതവും യാതൊരു തെളിവുമില്ലാത്തതാണെന്ന് മാനേജ്മെന്‍റ് പ്രതിനിധി ദീപക് റോയ് പറഞ്ഞു. 

ടീമിന്റെ പ്രകടനത്തിൽ സംശയം പ്രകടിപ്പിച്ച ബിഹാനി ഐ‌പി‌എല്ലുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ നിന്ന് ആർ‌സി‌എയുടെ അഡ്‌ഹോക്ക് കമ്മിറ്റിയെ മാറ്റിനിർത്താൻ രാജസ്ഥാൻ റോയൽസും രാജസ്ഥാൻ സ്‌പോർട്‌സ് കൗൺസിലും ബിസിസിഐയും ഗൂഢാലോചന നടത്തിയെന്നും ആരോപിച്ചിരുന്നു. ബിഹാനിയുടെ പ്രസ്താവന തള്ളുന്നതായി പറഞ്ഞ ടീം മാനേജ്മെന്‍റ് ഇത്തരം പ്രസ്താവനകള്‍ രാജസ്ഥാൻ റോയൽസിന്‍റെ പ്രശസ്തിയും വിശ്വാസ്യതയും ഇല്ലാതാക്കുമെന്നും വ്യക്തമാക്കി.   

ലക്നൗ സൂപ്പർ ജയന്റ്സിനെതിരെ രാജസ്ഥാൻ 2 റണ്‍സിന് തോറ്റ കളിയിലാണ് ഒത്തുകളി ആരോപണം ഉയരുന്നത്. തോൽവിക്കു പിന്നാലെ നടത്തിയ ഒരു ചാനൽ ചർച്ചയിലാണ് ജയ്ദീപ് ബിഹാനി ഗുരുതര ആരോപണം ഉന്നയിച്ചത്.‘‘വിജയിക്കേണ്ടിയിരുന്ന കളിയില്‍ രാജസ്ഥാന്‍ പരാജയപ്പെട്ടത് എങ്ങനെയാണ്?. രാജസ്ഥാനിലെ യുവതാരങ്ങൾക്ക് ഇതൊക്കെ എന്തു സന്ദേശമാണു നൽകുന്നത്.’’– ബിജെപി എംഎൽഎ ഒരു ചാനൽ ചർച്ചയിൽ ആരോപിച്ചു. 

മത്സരത്തില്‍, ലക്നൗ സൂപ്പർ ജയന്റ്സ് ഉയർത്തിയ 181 റൺസ് വിജയലക്ഷ്യം പിന്തുടർന്ന രാജസ്ഥാന് 20 ഓവറിൽ 178 റൺസെടുക്കാനേ സാധിച്ചുള്ളൂ. എട്ടു മത്സരങ്ങളിൽ ആറും തോറ്റ രാജസ്ഥാൻ എട്ടാം സ്ഥാനത്താണിപ്പോള്‍.

ENGLISH SUMMARY:

Rajasthan Royals have demanded action against RCA ad-hoc committee convenor Jaydeep Bihani over match-fixing allegations following a narrow 2-run defeat. The controversy has strained the relationship between the franchise and the Rajasthan Cricket Association.