രണ്ട് ചുവപ്പുകാര്‍ഡ് കിട്ടി ഒന്‍പത് പേരിലേക്ക് ചുരുങ്ങിയിട്ടും, പൊരുതിക്കളിച്ച കേരള ബ്ലാസ്റ്റേഴ്സ് പഞ്ചാബിനെ 1–0ന് തോല്‍പിച്ചു. പെനല്‍റ്റിയിലൂടെ നോഹ സദൂയിയാണ് ബ്ലാസ്റ്റേഴ്സിന്റെ ജയമുറപ്പിച്ചത്.
20 മിനിറ്റ് ശേഷിക്കെ കളത്തില്‍ ഒന്‍പത് ബ്ലാസ്റ്റേഴ്സ് താരങ്ങള്‍ മാത്രം. 58ാം മിനിറ്റില്‍ രണ്ടാം മഞ്ഞക്കാര്‍ഡ് കണ്ട് സെന്റർ ബാക്ക് മിലോസ് ഡ്രിൻസിച്ച് പുറത്ത്. 75ാം മിനിറ്റില്‍ ചുവപ്പുകാര്‍ഡ് കണ്ട് ഐബൻഭ ദോലിംഗും കളംവിട്ടു. പിന്നാലെ ആക്രമണം അഴിച്ചുവിട്ട് പഞ്ചാബ് നിര
കളത്തില്‍ 11 പേരുള്ളപ്പോഴുള്ള കെട്ടുറപ്പിന്റെ ഇരട്ടിയായി ഒന്‍പത് പേരടങ്ങിയ ബ്ലാസ്റ്റേഴ്സ് നിര. ഏഴുമിനിറ്റിലേറെ നീണ്ട ഇഞ്ചുറി ടൈം ആരാധകരുടെ നെഞ്ചിടിപ്പ് കൂട്ടിയെങ്കിലും പ്രതിരോധം തകര്‍ന്നില്ല
42ാം മിനിറ്റില്‍ നോവ സദൂയിയെ ഫൗള്‍ ചെയ്തതിനാണ് ബ്ലാസ്റ്റേഴ്സിന് പെനല്‍റ്റി കിട്ടിയത്.പഞ്ചാബിനെതിരെ മൂന്നുമല്‍സരങ്ങള്‍ക്കിടെ ബ്ലാസ്റ്റേഴ്സിന്റെ ആദ്യജയമാണ്. 17 പോയിന്റുമായി ഒന്‍പതാമാണ് േകരള ബ്ലാസ്റ്റേഴ്സ്.