റയല്‍ മാഡ്രിഡ് താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ സ്വാർഥനെന്നു സഹതാരം കരിം ബെൻസേമ. എങ്കിലും അദ്ദേഹത്തിന്റെ കളി താൻ ഇഷ്ടപ്പെടുന്നു. അദ്ദേഹത്തിനും തനിക്കുമിടയിൽ പ്രശ്നങ്ങളൊന്നുമില്ല. റൊണാൾഡോയുടെ ഒറ്റയാൻ പ്രകടനം ടീമിനു ഗുണകരമാണ്. അദ്ദേഹത്തോടൊപ്പമുള്ള കളി താൻ കൂടുതൽ ആസ്വദിക്കുന്നു. തനിക്കു കളി കൂടുതൽ ആസ്വദിക്കാനാകുന്നത് റയലിലാണ്. പരിശീലകൻ ജോസ് മൗറിഞ്ഞോയാണ് തന്നെ മികച്ച താരമാക്കിയത്. ക്രിസ്റ്റ്യാനോ റൊണാൾഡോ എന്ന കളിക്കാരന്റെ പ്രതിഭയുടെ നിഴലിൽ താൻ മറഞ്ഞു പോയി എന്നു ബെൻസേമ സ്വയം വിലയിരുത്തുന്നു.