mayank

TAGS

സീസണിലെ ആദ്യ കളി മുംബൈ തോറ്റങ്കിലും മായങ്ക് മാര്‍ക്കണ്ഡേ എന്ന ഇരുപത്തിയൊന്നുകാരന്‍ ശ്രദ്ധ പിടിച്ചു പറ്റി. അരങ്ങേറ്റ മല്‍സരത്തില്‍‌ തന്നെ ചെന്നൈയെ വിറപ്പിച്ച  ഈ  ലെഗ്സ്പിന്നര്‍ ധോണിയുടെതെടുള്‍പ്പടെ മൂന്ന്  വിക്കറ്റുകളാണ് സ്വന്തമാക്കിയത്. 

 

ഈ ഒരൊറ്റ വിക്കറ്റുകൊണ്ട് ഈ പയ്യനെ ടീം സെലക്ടേഴ്സ് അടുത്ത വര്‍ഷത്തെ ലേലത്തിലേക്കു  നോക്കി വച്ചിട്ടുണ്ടാകും എന്നത് തീര്‍ച്ച. ചെന്നൈയുടെ ജയത്തിന്റെ നിറം കുറച്ചതില്‍ മായങ്കിന്റെ പങ്ക് ചില്ലറയല്ല. ധോണിക്ക് പുറമേ അമ്പാട്ടി റായിഡുവനെയും ദിപക്ക് ചഹാറിനെയും ഈ ഇരുപത്തിയൊന്നുകാരന്‍ ഗാലറിയിലേക്ക് അയച്ചു

 

രാജ്യത്തിന്റെ അണ്ടര്‍ 19 ടീമില്‍ കളിച്ച് തെളിയിച്ച മായങ്ക് പഞ്ചാബിന്റെ രഞ്ജി ടീമില്‍ നിറസാന്നിധ്യമായിരുന്നു. പഞ്ചാബിലെ ബദിന്‍ഡാ മേഖലയില്‍ നിന്നുള്ള മായങ്ക് മാര്‍ക്കണ്ഡേ തന്റെ ആദ്യ മല്‍സരത്തില്‍ തന്നെ ആരാധകരുടെയും, നിരൂപകരുടെയും ശ്രദ്ധ പിടിച്ചുപ്പറ്റിക്കഴിഞ്ഞു.