ചെന്നൈ സൂപ്പര്‍ കിങ്സിന്റെ ഒഫിഷ്യല്‍ തീം സോങ് വിസിലേപോഡുവിന്റെ പുതിയ പതിപ്പും തരംഗമാവുന്നു.  പുറത്തിറങ്ങി ആറു ദിവസത്തിനുള്ളില്‍ 15 ലക്ഷത്തിലേറെ പേരാണ് യൂട്യൂബില്‍ ഗാനം ആസ്വദിച്ചത്. പഴയ വിസിലേപോഡു ഹിറ്റ് ഗാനം പുതിയ രൂപത്തിലും ഭാവത്തിലമാണ് സി.എസ്.ക്കെ പുറത്തിറക്കിയിരിക്കുന്നത്.

 

തമിഴ്നാടിന്റെ മുഖങ്ങളെല്ലാം ഗാനത്തില്‍ വന്നുപോകുന്നുണ്ട്. അഡാര്‍ സ്റ്റൈലില്‍ കൂളിംങ് ഗ്ലാസും ഗാനത്തില്‍ ഇടം പിടിച്ചിട്ടുണ്ട്. ചെന്നൈ സൂപ്പര്‍ കിങ്സിലെ താരങ്ങള്‍  അണിനിരക്കുന്ന ഗാനം അവസാനിക്കുന്നത് ധോണിയുടെ സൂപ്പര്‍ വിസിലടിയിലാണ്. വിലക്കിനുശേഷമുള്ള മടങ്ങിവരവിലും  ചെന്നയുടെ ആരാധകരെ പിടിച്ചിരുത്താന്‍ വിസിലേപോഡു ഗാനത്തിലൂടെ സി.എസ്.കെയ്ക്ക് സാധിച്ചിട്ടുണ്ട്.