paul-vault

ജൂനിയര്‍ ആണ്‍കുട്ടികളുടെ പോള്‍വാള്‍ട്ടില്‍ താരമായത് പാലക്കാട് കല്ലടി സ്കൂളിലെ മുഹമ്മദ് ബാസിം ആയിരുന്നു. ആദ്യദിനം വലിയപ്രകടനങ്ങള്‍ അപൂര്‍വമായപ്പോള്‍ ആ കുറവുനികത്തുകയായിരുന്നു മീറ്റ് റെക്കോട് കുറിച്ച ബാസിമിന്‍റെ മികവ്.  

4.06 മീറ്റര്‍ ഉയരം മറികടന്നാണ് ബാസിം ആദ്യദിനത്തിലെ റെക്കോഡ് നേട്ടക്കാരുടെ പട്ടികയില്‍ ഇടംപിടിച്ചത്.2016 ല്‍ അനീഷ് മധുകുറിച്ച 4.05 മീറ്റര്‍ ഉയരമാണ് പഴങ്കഥയായത്. 

4.31 മീറ്റര്‍ മറികടക്കാനുള്ള രണ്ടുശ്രമങ്ങളും പരാജയപ്പെട്ടെങ്കിലും ഏറാണാകുളത്തിന്റേതുള്‍പ്പെടെയുള്ള എതിരാളികളെ ബാസി ബഹുദൂരം പിന്നിലാക്കിയിരുന്നു.