രഞ്ജി ട്രോഫി ക്രിക്കറ്റില്‍ ഡല്‍ഹിക്കെതിെര കേരളത്തിന് കൂറ്റന്‍ ഒന്നാം ഇന്നിങ്സ് സ്കോര്‍. ക്യാപ്റ്റന്‍ സച്ചിന്‍ ബേബിയുടെ സെഞ്ചുറി മികവില്‍ കേരളം 9 വിക്കറ്റ് നഷ്ടത്തില്‍ 525 റണ്‍സിന് ഇന്നിങ്സ് ഡിക്ലയര്‍ ചെയ്തു. രണ്ടാംദിനം കളി അവസാനിക്കുമ്പോള്‍ ഡല്‍ഹി 2 വിക്കറ്റ് നഷ്ടത്തിൽ 23 റണ്‍സെന്ന നിലയിലാണ്.
തുമ്പയില്‍ ഡല്‍ഹിക്കെതിരെ റോക്കറ്റ് പോലെ കുതിച്ചുയര്‍ന്ന് കേരളത്തിന്റെ സ്കോര്‍. ക്യാപ്റ്റന്‍ സച്ചിന്‍ ബേബിയുടെ തകര്‍പ്പന്‍ ഇന്നിങ്സാണ് ഇന്ന് കേരളത്തിന് കരുത്തായത്.13 ഫോറുകളടക്കം 155 റണ്‍സാണ് സച്ചിന്‍ സ്കോര്‍ ചെയ്തത്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ സച്ചിന്റെ ആറാംസെഞ്ചുറിയാണ് ഇത്. ആറാംവിക്കറ്റില്‍ സല്‍മാന്‍ നിസാറുമായി ചേര്‍ന്നുണ്ടാക്കിയ സെഞ്ചുറി കൂട്ടുകെട്ടാണ് കേരള ഇന്നിങ്സ് പടുത്തുയര്‍ത്തിയത്.
ഡല്‍ഹി ബോളിങ്ങിനെ കരുതലോടെ നേരിട്ട ഇരുവരും 156 റണ്‍സാണ് ചേര്‍ത്തത്. സല്‍മാന്‍ 9 ഫോറും 2 സിക്സറും സഹിതം 77 റണ്‍സെടുത്തു. 165 ഓവര്‍ പന്തെറിഞ്ഞ ഡല്‍ഹിക്ക് ഓര്‍ക്കാനുളളത് മൂന്ന് വിക്കറ്റ് വീഴ്ത്തിയ തേജസ് ബറോക്കയുടെ പ്രകടനം മാത്രം. മറുപടി ബാറ്റിങ്ങില്‍ ഡല്‍ഹിക്ക് തകര്‍ച്ചയോടെയാണ് തുടക്കം. 15 റണ്‍സെടുത്ത് അനൂജ് റാവത്തും ഒരു റണ്ണെടുത്ത് കുനല്‍ ചണ്ഡേലയുമാണ് പുറത്തായത്. ജലജ് സക്സേനയക്കും സന്ദീപ് വാരിയര്‍ക്കുമാണ് വിക്കറ്റ്. കേരളത്തിന്റെ ഒന്നാം ഇന്നിങ്സ് സ്കോറിേനക്കാള്‍ 502 റണ്‍സിന് പിന്നിലാണ് ഡല്‍ഹി