ഇക്കുറി കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഷൂട്ടിങ് മല്‍സരയിനമല്ലാ എന്നത് ഇന്ത്യയ്ക്ക് കനത്ത തിരിച്ചടിയാണ്. കഴിഞ്ഞ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യ നേടിയ 66 മെഡലുകളില്‍ പതിനാറും ഷൂട്ടിങ് റേഞ്ചില്‍ നിന്നായിരുന്നു.
ഷൂട്ടിങ് ഒഴിവാക്കപ്പെട്ടതോടെ ഇന്ത്യയുടെ മെഡല്‍ സമ്പാദ്യത്തില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 40 ശതമാനം വരെ കുറവുണ്ടായേക്കുമെന്നാണ് കണക്കുകൂട്ടല്‍. ഗെയിംസിൽനിന്ന് ഷൂട്ടിങ് ഒഴിവാക്കിയതിന്റെ പേരിൽ ഇന്ത്യ ബഹിഷ്ക്കരണ ഭീഷണി ഉയര്‍ത്തിയെങ്കിലും ഫലമുണ്ടായില്ല. ഷൂട്ടിങ് റേഞ്ച് സ്ഥാപിക്കാൻ വേണ്ടത്ര സ്ഥലം ബർമിങ്ങാമിലോ പരിസരത്തോ ഇല്ലാത്തതിനാലാണ് ഒഴിവാക്കപ്പെട്ടത്. കഴിഞ്ഞ തവണ 16 മെഡലുകളും 2014ല്‍ 17 മെഡലുകളും 2010ല്‍ 30 മെഡലുകളും ഷൂട്ടിങ് റേഞ്ചില്‍ നിന്ന് ഇന്ത്യ സ്വന്തമാക്കിയിരുന്നു. കഴിഞ്ഞ എട്ട് ഗെയിംസുകളില്‍ നിന്നായി ഇന്ത്യന്‍ ഷൂട്ടര്‍മാര്‍ നേടിയത് 132 മെഡലുകള്‍. ഷൂട്ടിങ്ങിനൊപ്പം അമ്പെയ്ത്തും ഇക്കുറിയില്ല. ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയുടെ ഭാരം മുഴുവന്‍ ഗുസ്തിക്കും ബോക്സിങ്ങിനുമായിരിക്കും. 125 മെഡലുകളാണ് ഗോദയില്‍ നിന്ന് ഇന്ത്യ ഇതുവരെ സ്വന്തമാക്കയിട്ടുള്ളത്