ഐഎസ്എല്ലില്‍ പുതിയ സീസണില്‍ മുഖം മിനുക്കിയാണ് ടീമുകളിറങ്ങുന്നത്. ഫ്ലോറന്റീന പോഗ്ബ മുതല്‍ ഇന്ത്യയിലേയ്ക്ക് ആദ്യമായി കളിക്കാനെത്തുന്ന ഒരുപിടി താരങ്ങളുടെ പ്രകടനം ഇക്കുറി കാണാം. റോയ് കൃഷ്ണ മുതല്‍ ഗ്രെഗ് സ്റ്റുവര്‍ട് വരെയുള്ള സൂപ്പര്‍ താരങ്ങള്‍   തട്ടകംമാറി കളത്തിലിറങ്ങും.   കിരീടം സ്വപ്നം കണ്ടിറങ്ങുന്ന മുംൈബ സിറ്റി ഇക്കുറി കൂട്ടിച്ചേർത്തത് എതിര്‍ നിരയിലെ വമ്പന്‍മാരെ. ജംഷഡ്പുരിന്റെ ഗ്രെഗ് സ്റ്റുവർട്ട്, ഗോവയുടെ ആൽബർട്ടോ നൊഗ്വേര, ബ്ലാസ്റ്റേഴ്സിന്റെ ഹോർഹെ പെരേര. 

 

സൂപ്പര്‍ സ്ട്രൈക്കര്‍മാരുടെ നിരയുമായാണ് ഗോവയുടെ വരവ്.  മൊറോക്കൻ – സ്പാനിഷ് സ്ട്രൈക്കര്‍മാര്‍ ചേരുന്ന മുന്നേറ്റനിരയിലേക്കു ബ്ലാസ്റ്റേഴ്സിൽ നിന്നു റാഞ്ചിയ അൽവാരോ വാസ്കെസ് കൂടിയുണ്ട്.  കരുത്തരായ വിദേശതാരങ്ങളുടെ മികവിൽ ഐഎസ്എൽ പിടിക്കാനാകുമെന്ന പ്രതീക്ഷയിലാണ് നോർത്ത് ഈസ്റ്റ് യുണൈറ്റഡ്. ഇസ്രയേലി കോച്ച് മാർക്കോ ബാൽബുലിന്റെ ടീമിലുള്ളത് ഫ്രഞ്ച് ലീഗും പ്രീമിയര്‍ ലീഗും ഒക്കെകളിച്ചെത്തുന്ന ഒരുപിടി താരങ്ങള്‍.  

 

സൂപ്പർ കോച്ച് ഓവൻ കോയലും പ്ലേമേക്കർ ഗ്രെഗ് സ്റ്റുവർട്ടുമില്ലാതെയാണ് വിന്നേഴ്സ് ഷീൽഡ് ജേതാക്കളായ ജംഷഡ്പുർ കളത്തിലെത്തുക. ടീമിന്റെ നട്ടെല്ലായ പരിചയസമ്പത്തിൽ ഇക്കുറിയും ഇളക്കമില്ല.  ഇംഗ്ലണ്ട് അണ്ടർ–21 ടീമിന്റെ ചുമതലയൊഴിഞ്ഞ എയ്ഡി ബൂത്രോയ്ഡാണ് പരിശീലകന്‍ പോള്‍ പോഗ്ബയുടെ സഹോദരന്‍ ഫ്ലോറന്റീന പോഗ്ബയാണ് മോഹന്‍ ബഗാന്‍ പ്രതിരോധത്തിലെ നായകന്‍. മലയാളി താരം ആഷിഖ് കുരുണിയനുമുണ്ട് ബഗാന്‍ നിരയില്‍.  18 പുതിയ താരങ്ങളുമായാണ് ചെന്നൈയിെനത്തുന്നത്. വിദേശനിരയിലെ ആറുപേരും ഐഎസ്എല്ലിലെ തന്നെ പുതുമുഖങ്ങള്‍. 

 

isl welcomes the fans back to  excitement