തിരുവനന്തപുരം ഏകദിനത്തില്‍ കാണികള്‍ കുറഞ്ഞതില്‍  ആശങ്കപ്രകടിപ്പിച്ച് മുന്‍ ഇന്ത്യന്‍ താരം യുവരാജ് സിങ്.  ശുഭ്മാന്‍ ഗില്ലിന്റെ പ്രകടനത്തെ പ്രകീര്‍ത്തിച്ച യുവരാജ് സിങ് സ്റ്റേഡിയം പകുതി കാലിയാണെന്നതും ചൂണ്ടിക്കാട്ടി ട്വീറ്റ് ചെയ്തു. ഏകദിന ക്രിക്കറ്റ് അവസാനിക്കുകയാണോ എന്നും താരം  ആശങ്ക പങ്കുവച്ചിട്ടുണ്ട്.